ശ്രീദേവിയുടെ വേർപാടിയിൽ മനംനൊന്ത്​ പഴയ നൃത്താധ്യാപകൻ

തൃശൂർ: നടി ശ്രീദേവിയുടെ മരണവാർത്തയിൽ മനംനൊന്ത് കഴിയുന്ന ഒരു ഗുരുവുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും നൃത്താധ്യാപകനുമായ ശ്രീധരൻ. ഏറെ കാലത്തിനു ശേഷം കേരളത്തിൽ സ്ഥിരം താമസമാക്കിയ ചെന്നൈ ശ്രീധര​െൻറ മനസ്സിൽ ഭൂതകാലത്തി​െൻറ ചിലങ്കകൾ മുഴങ്ങുന്നുണ്ട് . ഒരു കാലത്ത് സിനിമാലോകത്തിലെ നൃത്തരംഗം അടക്കിവാണ ശ്രീധര​െൻറ പ്രിയശിഷ്യയായിരുന്നു ശ്രീദേവി. ഒമ്പതു മുതൽ 18 വയസ്സു വരെ ശ്രീധര​െൻറ കീഴിലാണ് ശ്രീദേവി നൃത്തം പഠിച്ചത്. ചെന്നൈയിലെ വാടക വീട്ടിൽ അമ്മക്കൊപ്പം താമസിക്കുമ്പോഴാണ് ശ്രീദേവി നൃത്തം അഭ്യസിക്കാൻ വന്നത്. ഇവർ അഭിനയിച്ച പല സിനിമകളുടേയും നൃത്തസംവിധാനവും ശ്രീധരൻ നിർവഹിച്ചിട്ടുണ്ട്. അമ്പത് വർഷം തെന്നിന്ത്യൻ സിനിമകളിൽ നൃത്ത സംവിധായകനായി പ്രവർത്തിച്ചു. നൂറിലേറെ സിനിമകളുടെ ടൈറ്റിലിൽ പേര് വന്നു. നൃത്തരംഗങ്ങളിൽ പുതിയ പരിവേഷങ്ങളും പുതുമുഖങ്ങളും കടന്നു വന്നപ്പോൾ ശ്രീധരൻ നാട്ടിലേക്ക് മടങ്ങി. പ്രേംനസീറും കമൽഹാസനുമടക്കം മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പർ സ്റ്റാറുകളെ ഇദ്ദേഹം ചുവടുവെപ്പിട്ടുണ്ട്. സിനിമാരംഗത്തെ വിപുലമായ സൗഹൃദം ഇപ്പോഴും നിലനിർത്തുന്നുണ്ട്. കൊയിലാണ്ടി സ്വദേശിയായ ശ്രീധരന് തൃശൂരുമായി അടുത്ത ബന്ധമുണ്ട്. വരടിയം അവണൂരിൽ വടേരിയാട്ടിൽ കുമാര​െൻറ ഭാര്യ ജാനകിയമ്മ ശ്രീധര​െൻറ സഹോദരിയാണ്. ത​െൻറ പ്രിയ ശിഷ്യയുടെ അകാലവിയോഗത്തി​െൻറ ഞെട്ടലിലാണ് ശ്രീധരൻ. സിനിമാലോകം കീഴടക്കുമ്പോഴും ശ്രീദേവി ഇടക്കിടെ വിളിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാർധക്യത്തി​െൻറ അവശത വകവെക്കാതെ ചെന്നൈ ശ്രീധരൻ ഇപ്പോഴും വീട്ടിൽ കുട്ടികൾക്ക് ചുവടുകൾ പറഞ്ഞു കൊടുക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.