സോഷ്യലിസ്​റ്റ് സംസ്​ഥാന സംഗമം ഇന്ന്​

തൃശൂർ: കൃഷിക്കാരെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാറിേൻറതെന്നും കേന്ദ്രബജറ്റിൽ കർഷകരെ അവഗണിക്കുകയാണെന്നും കിസാൻ സംഘർഷ് സമിതി പ്രസിഡൻറ് ഡോ. സുനിലം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നായിരുന്നു മോദി വാഗ്ദാനം നടത്തിയിരുന്നത്. ആ വാഗ്ദാനം പാലിക്കാൻ മോദി തയ്യാറാവണം. കോർപറേറ്റുകളുടെ 14 കോടി രൂപക്ക് ഇളവ് അനുവദിക്കുന്ന കേന്ദ്രസർക്കാറിന് എന്തുകൊണ്ടാണ് പാവപ്പെട്ട കർഷകരുടെ കടം എഴുതിത്തള്ളാൻ തയ്യാറാവാത്തതെന്ന് വ്യക്തമാക്കണം. 65 ശതമാനം വരുന്ന രാജ്യത്തെ കർഷകജനതക്കായി 2.36 ശതമാനം പണം മാത്രം അനുവദിച്ചത് കർഷകരോടുള്ള അവഗണനയാണ്. പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിലൂടെ കർഷകരിൽ നിന്നും 24,000 കോടി രൂപ ഇൻഷുറൻസ് പ്രീമിയം ആയി പിരിച്ചെടുത്തെങ്കിലും 8000 കോടി രൂപ മാത്രമാണ് ഇതുവരെ ക്ലെയിം ആയി അനുവദിച്ചത്. സമത വിചാര കേന്ദ്രം വ്യാഴാഴ്ച രാവിലെ 10ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സോഷ്യലിസ്റ്റ് സംഗമത്തിൽ പങ്കെടുക്കാനാണ് ഡോ. സുനിലം എത്തിയത്. സ്വാഗതസംഘം ഭാരവാഹികളായ സി. ഹരി, വി.എൽ. നാരായണൻ, വിൻസ​െൻറ് പുത്തൂർ, പി.ജെ. ജോസി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.