ഗുരുവായൂരില്‍ ഇന്ന് ക്ഷേത്രം: ശീഭൂതബലി --11.00, കൂത്തമ്പലം - ചാക്യാർകൂത്ത്- -1.00, കാഴ്ചശീവേലി - -3.00, ദീപാരാധന- -6.00, ശ്രീഭൂതബലി, വടക്കേനടക്കൽ എഴുന്നള്ളിച്ച് വെക്കൽ - -8.00. മേല്‍പത്തൂര്‍ ഓഡിറ്റോറിയം: അഷ്ടപദി- --6.00, നാഗസ്വരം -7.00, ആധ്യാത്മിക പ്രഭാഷണം --- 9.00, കൈകൊട്ടിക്കളി -10.00, ഭക്തിഗാനമേള -10.30, തിരുവാതിക്കളി -12.00, കഥാപ്രസംഗം --4.00, സംഗീതക്കച്ചേരി (കുന്നക്കുടി എം. ബാലമുരളീകൃഷ്ണ) -6.00, സംഗീത സമന്വയം (രാജേഷ് വൈദ്യ, പ്രകാശ് ഉള്ള്യേരി, പാലക്കാട് മഹേഷ് കുമാർ, മഹേഷ് മണി) -8.00. പുഷ്‌പോത്സവ വേദി (മുനിസിപ്പല്‍ ഗ്രൗണ്ട്): ഗസൽരാവ് -6.00 പുസ്തകോത്സവ വേദി: കെ.ഇ.എൻ. കുഞ്ഞഹമ്മദ് (വായനയിലെ സംഘർഷങ്ങൾ)- -5.00, വയലിൻ സോളോ (മുസ്തഫ പാടൂർ) --6.00 പ്രസാദ ഊട്ടും പകർച്ചയും തുടങ്ങി ഗുരുവായൂർ: ഉത്സവത്തിെൻറ ഭാഗമായ പ്രസാദ ഊട്ടും പകർച്ചയും ആരംഭിച്ചു. ഇരുപതിനായിരത്തോളം പേരാണ് പ്രസാദഈട്ടിൽ പങ്കെടുത്തത്. ദേവസ്വം ജീവനക്കാർക്കും അവകാശികൾക്കും വീട്ടിലേക്ക് പകർച്ചയും നൽകി. ഉത്സവം എട്ടാം നാൾ വരെ ഇത് തുടരും. എട്ടാം നാളിലാണ് ദേശപ്പകർച്ച. 2.16 കോടിയാണ് പകർച്ചക്കും പ്രസാദ ഊട്ടിനുമായി വകയിരുത്തിയത്. 80 ടൺ അരിയാണ് ഉപയോഗിക്കുക. പകർച്ച നൽകാൻ 2.3ലക്ഷം പാളപ്പാത്രങ്ങൾ ഒരുക്കി. പുറമെ അരലക്ഷം ഇലകളും. 20,000 കിലോ ഇടിച്ചക്ക, 4,000 കിലോ മാങ്ങ, 17,500 കിലോ മത്തൻ, 9,000 കിലോ ഇളവൻ, 3,200 കിലോ വെള്ളരി, 11,500 കിലോ പപ്പടം, 23,000 കിലോ മുതിര, അര ലക്ഷം ലിറ്റർ തൈര്, 7,300 കിലോ വെളിച്ചെണ്ണ, 30,000 നാളികേരം എന്നിവ വിഭവങ്ങളൊരുക്കാൻ ഉപയോഗിക്കും. (പടം: പ്രസാദ ഊട്ട് ഉദ്ഘാടനം ചെയ്ത് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് കഞ്ഞി വിളമ്പുന്നു )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.