മൊബൈൽ ഫോൺ തകരാർ പരിഹരിക്കാത്തതിനു നഷ്​ടപരിഹാരം

തൃശൂർ: തകരാർ പരിഹരിക്കാൻ നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിനെ തുടർന്ന് ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് അനുകൂല വിധി. അമലനഗർ കൂട്ടിലവളപ്പിൽ ഐ.വി. രഘുനന്ദൻ, എക്സൽ മൊബൈൽകെയർ മാനേജർക്കെതിരെ നൽകിയ പരാതിയിലാണ് ഉപഭോക്തൃ ഫോറം വിധി പുറപ്പെടുവിച്ചത്. മൊബൈൽ ഫോണി​െൻറ വിലയായ 5600 രൂപയും 2014 ജൂലൈ 30 മുതൽ 12 ശതമാനം പലിശയും നഷ്ടപരിഹാരമായി 3000 രൂപയും നൽകാൻ ജില്ല പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷീന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങുന്ന ഫോറം ഉത്തരവിട്ടു. വൈദ്യുതി ദുരുപയോഗം: പരാതിക്കാരന് അനുകൂല വിധി തൃശൂർ: വൈദ്യുതി ദുരുപയോഗം ചെയ്തുവെന്ന് കാട്ടി അമിത ബിൽ നൽകിയതിനെതിരെ ഫയൽ െചയ്ത ഹരജിയിൽ വരവൂർ ആവശേരിൽ വീട്ടിൽ എ.പി. സുരേഷിന് അനുകൂല വിധി. കെട്ടിടത്തിൽനിന്ന് പുറത്തേക്ക് വൈദ്യുതി ഉപയോഗിച്ചുവെന്ന് കാട്ടി 15,600 രൂപയുടെ ബില്ല് പരാതിക്കാരന് ലഭിച്ചിരുന്നു. ദേശമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ അസി. എൻജിനീയർ, തിരുവനന്തപുരത്തെ സെക്രട്ടറി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. തെളിവുകൾ പരിഗണിച്ച ഉപഭോക്തൃഫോറം പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷീന, എം.പി. ചന്ദ്രകുമാർ എന്നിവർ ബിൽ റദ്ദ് ചെയ്യാനും 3000 രൂപ നഷ്ടപരിഹാരം നൽകാനും വിധിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.