തൃശൂർ: ഷാഡോ പൊലീസ് ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടിയ കേസിൽ യുവാവ് പിടിയിൽ. വടക്കാഞ്ചേരി സ്വദേശി കിഴക്കേപുരയ്ക്കൽ വീട്ടിൽ എ. ഷഹബാസിനെയാണ് (21) ഷാഡോ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച തൃശൂർ നെഹ്റു പാർക്കിലെത്തിയ യുവാവിനെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇരിങ്ങാലക്കുട സ്വദേശിയായ യുവാവും വനിത സുഹൃത്തും പാർക്കിൽ ഇരിക്കുമ്പോൾ ഷാഡോ പൊലീസെന്ന് പരിചയപ്പെടുത്തിയാണ് ഷഹബാസ് തട്ടിപ്പ് നടത്തിയത്. യുവതിയെ പറഞ്ഞയച്ച ശേഷം യുവാവിനെ ബൈക്കിൽ കയറ്റി രാമവർമപുരം എൻജിനീയറിങ് കോളജ് പരിസരത്തെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിച്ചു. കൈവശമുണ്ടായിരുന്ന 5,500 രൂപയും മൊബൈൽഫോണും ഭീഷണിപ്പെടുത്തി വാങ്ങി. സംശയം തോന്നിയതിനെ തുടർന്നാണ് യുവാവ് ഇൗസ്റ്റ് പൊലീസിൽ പരാതി നൽകിയത്. ഒരു മാസം മുമ്പ് നഗരത്തിലെ ഷോപ്പിങ് മാളിൽ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിനും വിവാഹാഭ്യർഥന നടത്തി പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് എസ്.ഐമാരായ ടി. ശശികുമാർ, സതീഷ് പുതുശേരി, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ പഴനിസ്വാമി, എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.