തൃശൂർ പൂരം: വെടിക്കോപ്പ് പരിധി ഉയർത്താൻ കേന്ദ്രവുമായി ചർച്ച -മന്ത്രി സുനിൽകുമാർ തൃശൂര്‍: തൃശൂര്‍ പൂരത്തിന് അനുവദനീയമായ വെടിക്കോപ്പുകളുടെ പരിധി 2,000 കിലോയില്‍നിന്ന് 5,000 കിലോയാക്കി വര്‍ധിപ്പിക്കണമെന്ന തിരുവമ്പാടി-, പാറമേക്കാവ് ദേവസ്വം പ്രതിനിധികളുടെ ആവശ്യം കേന്ദ്രമന്ത്രിയുമായും ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്ലോസീവ്സുമായും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിപ്പ് സംബന്ധിച്ച് നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ എ.സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പൊലീസ്, വനം-വന്യജീവി, മൃഗ സംരക്ഷണം, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സുരക്ഷ ക്രമീകരണങ്ങള്‍ ഏകോപിപ്പിച്ച് പൂരത്തിന് ഡിസാസ്റ്റര്‍ മാനേജ്മെൻറ് പ്ലാന്‍ തയാറാക്കാന്‍ കലക്ടര്‍ ഡോ. എ. കൗശിഗന് മന്ത്രിമാര്‍ നിർദേശം നല്‍കി. മന്ത്രി സുനില്‍കുമാറിെൻറ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഫയര്‍ ഹൈഡ്രൻറ് സംവിധാനത്തിെൻറ നടത്തിപ്പും പരിപാലനവും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിന് കൈമാറാനും തീരുമാനിച്ചു. പൂരത്തിെൻറ മുന്നൊരുക്കങ്ങളും സുരക്ഷ തയാറെടുപ്പുകളും ചര്‍ച്ച ചെയ്തു. വെടിക്കെട്ടിന് അനുമതി ലഭിക്കാൻ ആവശ്യമായ നിബന്ധന ഡെപ്യൂട്ടി ചീഫ് കണ്‍ട്രോള്‍ ഓഫ് എക്‌സപ്ലോസീവ്സ് ഡോ. വേണുഗോപാല്‍ വിശദീകരിച്ചു. എഴുന്നള്ളിപ്പിനുള്ള ആനകളുടെ പരിശോധനയും വന്യജീവി പരിപാലന നിയമമനുസരിച്ചുള്ള നിയന്ത്രണങ്ങളും വനം--വന്യജീവി, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. ആനകളുടെ ഫിറ്റ്‌നസ് പരിശോധന പൂരത്തലേന്ന് പൂര്‍ത്തിയാക്കും. വടക്കാഞ്ചേരിയില്‍ നിര്‍മിക്കാൻ ഉദ്ദേശിക്കുന്ന ഫയര്‍ പാര്‍ക്കിനെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു. സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍. നായര്‍, അസി. കമീഷണർമാരായ ടി.എസ്. സനോജ്, എം.കെ. ഗോപാലകൃഷ്ണന്‍, തൃശൂര്‍ തഹസില്‍ദാര്‍ കെ.സി. ചന്ദ്രബാബു, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, പ്രസിഡൻറ് സതീഷ് മേനോന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധി രാജേന്ദ്ര പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.