തൃശൂർ: മാർച്ച് തുടങ്ങും മുേമ്പ ജില്ലയിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് കടന്നു. ബുധനാഴ്ച 37.02 ആയിരുന്നത് ചൊവ്വാഴ്ച 37.05 ആയി ഉയർന്നു. ഫെബ്രുവരി പകുതിയോടെയാണ് 35 ഡിഗ്രി സെൽഷ്യസിൽനിന്ന് 36ലേക്ക് ഉയർന്നത്. ഫെബ്രുവരി അവസാനം 37ലും എത്തി. രാത്രി ചൂടും ഉയരുകയാണ്. ജനുവരി മുതൽ മാർച്ച് വരെ തണുപ്പ് കാലമായാണ് നേരത്തെ ഗണിച്ചിരുന്നത്. 20ൽ താഴെ മാത്രമാണ് ഇൗ കാലയളവിൽ രാത്രികാല ചൂട് ഉണ്ടായിരുന്നത്. നിലവിൽ 24 ഡിഗ്രി സെൽഷ്യസിലാണ് രാത്രിചൂട് എത്തിനിൽക്കുന്നത്. രാവിെല 10.30 മുതൽ വൈകീട്ട് നാലുവരെ പുറത്തിറങ്ങാനാവാത്ത സാഹചര്യമാണുള്ളത്. പുറത്തിറങ്ങുന്നവർ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. നിർജലീകരണം തടയാൻ നന്നായി വെള്ളം കുടിക്കുകയും േവണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.