വടക്കാഞ്ചേരി: വർണപ്പൊലിമയും വിസ്മയ ചൈതന്യവും നിറഞ്ഞ ഉൗത്രാളിക്കാവ് പൂരത്തിന് തട്ടകദേശക്കാർ ഉപചാരം ചൊല്ലിയതോടെ സമാപനം. ബുധനാഴ്ച രാവിലെ 11 ഒാടെ അനുഷ്ഠാന ചടങ്ങുകൾ പൂർത്തിയാക്കി പൂരം പങ്കാളികളായ വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂർ ദേശക്കാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. കുമരനെല്ലൂർ ദേശത്തിെൻറ വെടിക്കെട്ടിനു ശേഷം മൂന്ന് ദേശങ്ങളും ചേർന്ന് നടത്തിയ കൂട്ടിയെഴുന്നള്ളിപ്പും വർണാഭമായി. ചടങ്ങുകൾക്ക് വിരാമമിട്ട് ആചാരപരമായ പൊങ്ങിലിടി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.