ശുചീകരിച്ചു

വടക്കാഞ്ചേരി: ഊത്രാളി പൂരപ്പിറ്റേന്ന് പൂരപ്പറമ്പും പരിസരവും വൃത്തിയാക്കി. ഊത്രാളിക്കാവ് അമ്പലം മുതൽ വടക്കാഞ്ചേരി ടൗൺ വരെയുള്ള പ്രദേശമാണ് വളൻറിയർമാരുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. നഗരസഭ വൈസ്ചെയർമാൻ അനൂപ് കിഷോർ, സ്ഥിരം സമിതി ചെയർമാന്മാരായ എം.ആർ. സോമനാരായണൻ, എൻ.കെ. പ്രമോദ് കുമാർ, കൗൺസിലർമാരായ അബ്ദുസ്സലാം, പി.ആർ. അരവിന്ദാക്ഷൻ, വ്യാപാരി വ്യവസായി പ്രസിഡൻറ് അജിത്ത് കുമാർ മല്ലയ്യ, പൂരം ചീഫ് കോ-ഓഡിനേറ്റർ സി.എ. ശങ്കരൻകുട്ടി, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.