ചേർപ്പ്: ചേനം തരിശ് പടവിലെ വിളവെടുപ്പ് മഹോത്സവം ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. പടവ് കമ്മിറ്റി പ്രസിഡൻറ് ബിജു പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് സമ്മാനകൂപ്പൺ വിതരണം ചെയ്തു. പാറളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജനി ഹരിഹരൻ, പി.ബി. ഷാജൻ, ഉപദേശക സമിതി കൺവീനർ വി.എസ്. നജീബ്, ചേർപ്പ് കൃഷി ഓഫിസർ ജി. കവിത എന്നിവർ സംസാരിച്ചു. പടവ് കമ്മിറ്റി ട്രഷറർ ടി.കെ. രാജു സ്വാഗതവും പാറളം കൃഷി ഓഫിസർ പി. ദിവ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.