തൃശൂർ: സെൻറ് തോമസ് കോളജിൽനിന്ന് വിരമിക്കുന്ന ജീവനക്കാരുടെ യാത്രയയപ്പ് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.ഒ. ജെൻസൻ, ഹെഡ് അക്കൗണ്ടൻറ് -എം.ജി. ആേൻറാ, സീനിയർ ക്ലർക്ക് -സി.എൽ. ലോനപ്പൻ, ലാബ് അസിസ്റ്റൻറ്- സി.എൽ. ആൻഡ്രൂസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. കോളജ് മാനേജർ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് മാനേജർ ഫാ. വർഗീസ് കൂത്തൂർ, വൈസ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കൊളംബ്രത്ത്, സീനിയർ സൂപ്രണ്ട് സി.സി. ജോയ്, പി.ടി.എ വൈസ് പ്രസിഡൻറ് ശോഭന പുഷ്പാംഗദൻ, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് ഡോ. സി.കെ. തോമസ്, റിട്ട. സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി പ്രഫ. എ.എം. വർഗീസ്, കോളജ് കൗൺസിൽ സെക്രട്ടറി ഡോ. ജോർജ് അലക്സ്, ഡോ. സി.ഡി. വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.