സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അർഹരായി നിരവധി നേതാക്കളുണ്ട് ബി.ജെ.പിയിൽ - ശോഭ സുരേന്ദ്രന്‍

തൃശൂർ: ബി.ജെ.പിയുടെ മോന്തായം വളഞ്ഞിട്ടില്ലെന്നും വരുംനാളില്‍ കേരളത്തി​െൻറ മുഖ്യമന്ത്രിക്കസേരയില്‍ ബി.ജെ.പി അംഗം ഇരിക്കുമെന്നും പാര്‍ട്ടി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി ജില്ല കമ്മിറ്റിയുടെ അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസത്തിനു മറുപടിയായാണ് ശോഭ സുരേന്ദ്ര​െൻറ പ്രതികരണം. പാര്‍ട്ടി പ്രസിഡൻറാകാന്‍ അര്‍ഹരായ ഒരു ഡസനിലധികം നേതാക്കളുണ്ട്. അതുകൊണ്ടുതന്നെ ധിറുതികൂട്ടി ഒരു അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും അവർ വ്യക്തമാക്കി. അടിയന്തരാവസ്ഥയെ രണ്ടാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് പെൻഷൻ അടക്കമുള്ള ആനുകൂല്ല്യങ്ങൾ നൽകണം. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചവരെയും യോഗത്തിൽ ആദരിച്ചു. ജില്ല പ്രസിഡൻറ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.എസ്. സമ്പൂര്‍ണ, കെ.കെ. അനീഷ്‌കുമാര്‍, കെ.വി. ശ്രീധരൻ, പി.എസ്. ശ്രീരാമൻ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.