കോൺഗ്രസ് നേതാക്കൾക്കെതിരെ നഗരത്തിൽ പോസ്​റ്ററുകൾ

തൃശൂര്‍: രാജ്യസഭ സീറ്റുവിവാദത്തെ ചുവടുപിടിച്ച് തൃശൂർ നഗരത്തിൽ നേതാക്കൾക്കെതിരെ പോസ്റ്റർ. സേവ് കോൺഗ്രസ് ഫോറത്തി​െൻറ പേരിലുള്ള പോസ്റ്ററിൽ തെറ്റ് പറ്റിയെന്ന് ചാണ്ടിയും ചെന്നിത്തലയും ഹസനും പറയുമ്പോൾ തെറ്റിനെതിരെ പ്രതിഷേധിക്കുന്നവരെ പുറത്താക്കുന്നതെന്തിനെന്ന് പോസ്റ്ററിൽ ചോദിക്കുന്നു. എ.കെ. ആൻറണിക്കെതിരെ പ്രസ്താവന കൊടുത്ത യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടി വേണ്ടെന്ന് പറഞ്ഞ ആൻറണിയുടെ നിലപാടല്ലേ കോൺഗ്രസി​െൻറ ജനാധിപത്യമെന്നും കള്ളൻമാർ ചോദ്യം ചെയ്യുന്നവരെ ഭയക്കുന്നുവെന്നും അവർക്ക് ആ പണി തന്നെ വീണ്ടും ചെയ്യണമെന്നും പറയുന്നു. കക്കാത്ത എ.കെ. ആൻറണിക്ക് പ്രസ്ഥാനത്തി​െൻറ നന്മയാണ് ആവശ്യമെന്നും പോസ്റ്ററിലുണ്ട്. കഴിഞ്ഞ ദിവസം നാട്ടികയിൽ വി.എം. സുധീരനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും പോസ്റ്ററുകൾ പതിച്ചിരുന്നു. ഡി.സി.സി ഓഫിസ് പരിസരം, കോർപറേഷൻ പരിസരം, പ്രസ്ക്ലബിന് സമീപം, രാമനിലയം എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.