തൃശൂർ: യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ജില്ലതല വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വയസടിസ്ഥാനത്തിൽ ഏഴ് വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരം നടക്കും. ആർട്ടിസ്റ്റിക് സിംഗിൾ, ആർട്ടിസ്റ്റിക് പെയർ, റിഥമിക് പെയർ, ഫ്രീ ഫ്ലോ യോഗ ഡാൻസ് എന്നിവയിലും മത്സരങ്ങൾ നടക്കും. സംസ്ഥാനതല മത്സരങ്ങൾ ജൂലൈ 28ന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലും ദേശീയ മത്സരങ്ങൾ നവംബർ 18ന് പഞ്ചാബിലെ പട്യാലയിലുമാണ് നടക്കുക. 28നകം പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 9074608360, 9400505578 . വാർത്തസമ്മേളനത്തിൽ യോഗ അസോസിയേഷൻ ഓഫ് തൃശൂർ സെക്രട്ടറി എം.വി. പ്രശാന്ത്, ട്രഷറർ എം.വി. ശശികുമാർ, സംസ്ഥാന സമിതി അംഗം പി.വി. കല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.