തദ്ദേശ വകുപ്പുകളുടെ ലയനം: ആശങ്ക അകറ്റണം

തൃശൂർ: തദ്ദേശ സ്വയംഭരണ വകുപ്പ് സംയോജനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ജീവനക്കാർക്ക് ഉണ്ടാവുന്ന നഷ്ടം പരിഹരിക്കണമെന്നും ജീവനക്കാരുടെ ആശങ്ക അകറ്റി സമഗ്രമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ജോയൻറ് കൗൺസിൽ, കേരള പഞ്ചായത്ത് എംേപ്ലായീസ് ഫെഡറേഷൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിന് മുന്നിൽ അവകാശ സംരക്ഷണ സംഗമം നടത്തി. ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം വി.വി. ഹാപ്പി ഉദ്ഘാടനം ചെയ്തു. കരട് ചട്ടത്തിലെ അപാകതകൾ പരിഹരിച്ച് ശാസ്ത്രീയമായി വകുപ്പ് സംയോജനം നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജോ.കൗൺസിൽ ജില്ല പ്രസിഡൻറ് കെ.സി. സുഭാഷ്, സെക്രട്ടറി എം.യു. കബീർ, ആർ. ഹാരിഷ്, പി.പി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. ഇ.കെ. സുഷീർ, വി.വി. പ്രസാദ്, പി.ജി. അനിൽ കുമാർ, പി.കെ. ശ്രീരാജ്കുമാർ, ടി.എസ്. സുരേഷ്, എം.കെ. ഷാജി, വി.എച്ച്. ബാലമുരളി, അരുൺ നാരായണൻ, ടി.വി. ഗോപകുമാർ, ഐ.ജെ. ആേൻറാ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.