അംഗൻവാടി ഹെൽപ്പേഴ്സി‍െൻറ പ്രമോഷൻ സാധ്യത ഇല്ലാതാക്കുന്ന ഉത്തരവ് പിൻവലിക്കണം

തൃശൂർ: അംഗൻവാടി ഹെൽപ്പേഴ്സി‍​െൻറ പ്രമോഷൻ സാധ്യത ഇല്ലാതാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് എച്ച്.എം.കെ.പി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹികനീതി വകുപ്പ് ഇറക്കിയ പുതിയ നിയമന ഉത്തരവ് കേരളത്തിലെ ആയിരത്തോളം വരുന്ന ഹെൽപ്പർമാരുടെ വർക്കർ പ്രമോഷൻ സാധ്യത ഇല്ലാതാക്കുന്നതാണ്. 20ഉം 25ഉം വർഷങ്ങളായി ജോലി ചെയ്തുവരുന്ന െഹൽപ്പർമാരെ പ്രമോഷൻ നൽകാതെ തഴയുന്ന പ്രവണത അവസാനിപ്പിക്കണമെന്നും നിലവിലെ സെലക്ഷൻ അനുപാതം പുനഃപരിശോധിക്കണമെന്നും എച്ച്.എം.കെ.പി സംസ്ഥാന സെക്രട്ടറി പി.കെ. കൃഷ്ണൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.എസ്. രാധാകൃഷ്ണൻ, ജില്ല പ്രസിഡൻറ് പി.കെ. മൊയ്തീൻ, സംസ്ഥാന കമ്മിറ്റി അംഗം ഔസേപ്പ് ആേൻറാ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.