തൃശൂർ: ഒല്ലൂര്‍ റോഡിലെ അറ്റകുറ്റപ്പണി വെള്ളിയാഴ്ച മുതല്‍ ആരംഭിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. കെ. രാജൻ എം.എൽ.എയുടെ നിര്‍ദേശപ്രകാരം കലക്ടര്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. 15 ദിവസംകൊണ്ട് ടെൻഡർ നടപടികള്‍ പൂര്‍ത്തീകരിച്ച് ദ്രുതഗതിയില്‍ പണി പൂര്‍ത്തിയാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.പി. പോളി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. കുടിവെള്ള പൈപ്പ് ഇടാനായി കുഴിച്ച റോഡ് തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും അറ്റകുറ്റപണികള്‍ ആരംഭിക്കാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ സത്യൻ കഴിഞ്ഞദിവസം ഇവിടെ മരിച്ചതോടെ പ്രതിഷേധം കനത്തു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.