തൃശൂർ: കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന് പകരം ജില്ല സെക്രട്ടറിയെ തീരുമാനിക്കാൻ സി.പി.എം ജില്ല കമ്മിറ്റി യോഗം 28നും 30നും ചേരും. ശനിയാഴ്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കുന്ന യോഗത്തിലാണ് പുതിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ്. ജില്ല സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ല സെക്രട്ടറിയുമായ യു.പി. ജോസഫിനെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ നേതൃതലത്തിൽ ധാരണയുണ്ട്. അതേസമയം, സംസ്ഥാന കമ്മിറ്റിയംഗവും കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എൻ.ആർ. ബാലേൻറയും മുൻ എം.എൽ.എ ബാബു എം. പാലിശേരിയുടെയും പേരുകൾ ജില്ലയിൽനിന്നുള്ള മുതിർന്ന നേതാവ് സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.