തൃശൂർ: സ്റ്റുഡൻറ് ഹോസ്റ്റലിന് 93,446 രൂപയുടെ ജപ്തി നോട്ടീസ് നൽകിയതിനെതിരെ ഫയൽ ചെയ്ത ഹരജിയിൽ വാട്ടർ അതോറിറ്റിയുടെ ബിൽ റദ്ദ് ചെയ്യാൻ വിധി. ഹരജിക്കാരനായ യു.എം. അബ്ദുല്ലക്കുട്ടി നൽകിയ ഹരജിയിലാണ് തൃശൂർ വാട്ടർ വർക്സ് സബ് ഡിവിഷൻ അസിസ്റ്റൻറ് എൻജിനീയർക്കെതിരെയും തിരുവനന്തപുരം മാനേജിങ് ഡയറക്ടർക്കെതിരെയും വിധി വന്നത്. ഇവരുടെ ആവശ്യപ്രകാരമാണ് ഹോസ്റ്റലിന് ജപ്തി നോട്ടീസ് നൽകിയത്. 2009 മുതൽ 2011വരെയുള്ള ബിൽ തുക അടയ്ക്കണമെന്നാണ് വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടത്. എന്നാൽ യഥാർഥത്തിൽ ഈ കാലയളവിൽ ഹരജിക്കാരന് വെള്ളം ലഭിച്ചിരുന്നില്ല. ഹരജിക്കാരെൻറ ആവശ്യപ്രകാരം കണക്ഷൻ വിച്ഛേദിച്ചിട്ടുമുണ്ടായിരുന്നു. തെളിവുകൾ പരിഗണിച്ച തൃശൂർ ഉപഭോക്തൃ കോടതിയാണ് ബിൽ റദ്ദ് ചെയ്യാനും കോടതി ചെലവായ 1000 രൂപ അടയ്ക്കാനും അധികൃതരോട് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.