നഷ്്ടപ്പെട്ട സ്യൂട്ട്കെയ്സ് തിരികെ നൽകി

തൃശൂർ: ഗുരുവായൂരമ്പലത്തിൽ തൊഴാൻ വന്ന കണ്ണൂർ സ്വേദശിയായ റിട്ട. മേജറുടെ വക ഗുരുവായൂരിലെ പൊലീസുകാരന് 'സ്നേഹ സല്യൂട്ട്'. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്യൂട്ട്കെയ്സ് ശ്രമകരമായി കണ്ടെത്തി തിരികെ നൽകിയതിനാണ് ഈ സ്നേഹപ്രകടനം. ജൂൺ ഏഴിന് രാവിലെ 8.30നാണ് സംഭവം. കണ്ണൂർ കല്യാശേരി സ്വദേശി ടി.പി. ദാമോദരനാണ് വിലയേറിയ വസ്തുക്കളടങ്ങിയ സ്യൂട്ട്കെയ്സ് സ്വകാര്യബസിൽ മറന്നുവെച്ചത്. ഒരുപാട് അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല. ഒടുവിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. അന്നേദിവസം സ്റ്റേഷൻ ജി.ഡി ചാർജ് വഹിച്ചിരുന്ന എസ്. പ്രേംജിത്ത് അന്വേഷിച്ച് മേജർ യാത്ര ചെയ്ത ബസ് കണ്ടെത്തി. തൃശൂർ-ഗുരുവായൂർ റൂട്ടിലോടുന്ന പി.എ.ആർ ബസായിരുന്നു അത്. കണ്ടക്ടറായ പാവറട്ടി സ്വദേശി സുബൈറിനെ ഫോണിൽ ബന്ധപ്പെട്ടു. ഗുരുവായൂരിലെത്തിച്ച സ്യൂട്ട് കെയ്സ് മേജർക്ക് പ്രേംജിത്ത് കൈമാറി. ഇതോടെ പ്രേംജിത്തും മേജറും സന്തോഷത്തോടെ പിരിഞ്ഞു. പക്ഷേ, ഇതുകൊണ്ടൊന്നും സംഗതി തീർന്നില്ല. കഴിഞ്ഞ ദിവസം മേജറുടെ കത്ത് കമീഷണർക്ക് കിട്ടി. സ്നേഹനിധിയായ പൊലീസുകാര​െൻറ ചെയ്തികളെ പ്രശംസിച്ച്. ത‍​െൻറ ജീവിതമാണ് തിരിച്ചു നൽകിയതെന്നും നന്ദിയറിക്കുന്നുവെന്നും കത്തിൽ പറയുന്നു. കത്ത് ലഭിച്ചപ്പോഴാണ് മറ്റുള്ളവരും ഇക്കാര്യമറിയുന്നത്. പ്രേംജിത്തിനെയും കണ്ടക്ടർ സുബൈറിനെയും കമീഷണർ യതീഷ് ചന്ദ്ര അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.