തൃശൂർ: നന്മയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് വർത്തമാന കാലത്തിെൻറ ആവശ്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എ. സലീം. ലീഗ് ജില്ല വൈസ് പ്രസിഡൻറായിരുന്ന സി.പി. അക്ബർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത കാലത്ത് ചെയ്ത നന്മകൾകൊണ്ടാണ് മരണശേഷം ഒരാൾ ഓർക്കപ്പെടുന്നത്. മത വിശ്വാസം അതിെൻറ പൂർണരൂപത്തിൽ പുലർത്തിപ്പോരുമ്പോഴും രാഷ്ട്രീയ പ്രവർത്തനവും ജീവിതചര്യയായി കൊണ്ടുനടന്ന നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ജില്ല പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, പി.എം. സാദിഖലി, സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ.പി. കമറുദ്ദീൻ, ജില്ല നേതാക്കളായ എം.പി. കുഞ്ഞിക്കോയ തങ്ങൾ, എം.കെ. മാലിക്, കെ.എ. ഹാറൂൻ റഷീദ്, വി.കെ. മുഹമ്മദ്, പി.കെ. ഷാഹുൽഹമീദ്, വി.എം. മുഹമ്മദ് ഗസാലി, ഉസ്മാൻ കല്ലാട്ട്, സി.എ. അബ്്ദുട്ടി, പി.കെ. മുഹമ്മദ്, എം.പി. സുലൈമാൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.