തൃശൂർ: നഗരത്തിൽ ബുധനാഴ്ച കുടിവെള്ളം മുടങ്ങും. വടക്കേസ്റ്റാൻഡിൽ പാലിയം റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ പീച്ചിയിൽനിന്നുള്ള ലൈൻ ഓഫ് ചെയ്തതാണ് കാരണം. പൈപ്പ് ലൈൻ തകരാർ പരിഹരിക്കുന്നതിന് അടിയന്തര നിർദേശം നൽകിയിട്ടുണ്ടെന്ന് കോർപറേഷൻ അധികൃതരും തകരാർ പരിഹരിച്ച് ജലവിതരണം ബുധനാഴ്ച വൈകീട്ടോടെ സാധാരണ നിലയിലാകുമെന്ന് വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനീയർ ബെന്നിയും അറിയിച്ചു. നഗരത്തിൽ വിവിധയിടങ്ങളിൽ ചളിവെള്ളം വരുന്നുണ്ടെന്നതിൽ പരിശോധന നടത്തി പരിഹരിച്ചതായും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.