സ്വർണക്കട്ടി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​: ഒരാൾ കൂടി പിടിയിൽ

ആമ്പല്ലൂര്‍: സ്വർണക്കട്ടി നല്‍കാമെന്ന് പറഞ്ഞ് 60 ലക്ഷം തട്ടിയ കേസില്‍ ഒരാൾ കൂടി പിടിയിൽ. ഇതേ കേസിൽ നേരത്തെ പിടിയിലായ പൂമ്പാറ്റ സിനിയുടെ ഭര്‍ത്താവ് കല്ലൂര്‍ നായരങ്ങാടി പെരുമ്പിള്ളി ഗോപകുമാറാണ് (38) അറസ്റ്റിലായത്. വരന്തരപ്പിള്ളി സ്വദേശി വർഗീസി​െൻറ പരാതിയിലാണ് അറസ്റ്റ്. കേസില്‍ രണ്ടാം പ്രതിയാണ് ഗോപകുമാര്‍. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. ഗോപകുമാറും ഭാര്യ സിനിയും സ്വർണം പൂശിയ ഇരുമ്പു കട്ടികള്‍ കാണിച്ച് വർഗീസില്‍ നിന്ന് 60 ലക്ഷം രൂപ കൈക്കലാക്കിയെന്നായിരുന്നു കേസ്. ഒന്നാം പ്രതി സിനി 90 ദിവസത്തെ റിമാൻഡിനുശേഷം ഇപ്പോള്‍ ജാമ്യത്തിലിറങ്ങി. ഇവര്‍ താമസിക്കുന്ന പാലിയേക്കരയിലെ വാടക വീട്ടില്‍ മദ്യപിച്ചെത്തിയ ഗോപകുമാര്‍ വഴക്കിടുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ പുതുക്കാട് സി.ഐ എസ്.പി. സുധീരനും സംഘവും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗോപകുമാര്‍ പുതുക്കാട്, വരന്തരപ്പിളളി, ചേര്‍പ്പ്, തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനുകളില്‍ കവര്‍ച്ച, അടിപിടി കേസുകളില്‍ പ്രതിയാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചത്ത താറാവുകളെ പാടത്ത് തള്ളി ആമ്പല്ലൂര്‍: രാപ്പാള്‍ മുത്രത്തിക്കര റോഡരികിലെ പാടത്ത് ചത്ത താറാവുകളെ തള്ളി. നൂറിലേറെ താറാവുകളെയാണ് പാടത്തെ വെള്ളക്കെട്ടില്‍ തള്ളിയത്. പറപ്പൂക്കര പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഫാം നടത്തുന്നർ അസുഖം ബാധിച്ച് ചത്ത താറാവുകളെ തള്ളിയതാകാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. താറാവുകള്‍ അഴുകിയ നിലയിലാണ്. രൂക്ഷഗന്ധം കാരണം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. രാത്രികളില്‍ ഇവിടെ മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും താറാവുകളെ കുഴിച്ചുമൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.