കുരിയച്ചിറ: സർക്കാറിെൻറ മദ്യനയം ജനത്തെ മദ്യപാനത്തോട് ആകർഷിക്കുന്ന വിധം അധഃപതിച്ചിരിക്കുകയാണെന്നും അടിയന്തരമായി ആവശ്യമായ ഭേദഗതികൾ നടത്തണമെന്നും ഒല്ലൂർ നിയോജകമണ്ഡലം സംസ്കാര സാഹിതി പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തക യോഗം ജില്ല െചയർമാൻ അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എം.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ േജക്കബ് പുലിക്കോട്ടിൽ, ഷോമി ഫ്രാൻസിസ്, ജില്ല സെക്രട്ടറി ബേബി മൂക്കൻ, സണ്ണി തട്ടിൽ, ഷാജു തൊമ്മാന, ജോയ്പോൾ, പി.ബി. രമാദേവി, അജിത രാജൻ, സന്തോഷ് കരിയാട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.