കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മ റിമാൻഡിൽ

കൊടുങ്ങല്ലൂർ: കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയെ കോടതി റിമാൻഡ് ചെയ്തു. എറിയാട് സ്വദേശിനിയാണ് റിമാൻഡിലായത്. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 13ഉം 11ഉം വയസ്സുള്ള പെൺകുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് ഇവർ കാമുകനോടൊപ്പം നാടുവിട്ടത്. ഭർത്താവി​െൻറ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. തൃശൂരിൽ കാമുകനുമൊത്ത് വാടകക്ക് താമസിച്ചിരുന്ന സ്ത്രീയെ പൊലീസ് വിളിച്ചുവരുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇൻചാർജ് ജെയ്ബി കുര്യാക്കോസാണ് വീട്ടമ്മയെ റിമാൻഡ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.