പെരുമ്പിലാവ്: ബ്രെയിൻ ട്യൂമർ ബാധിച്ച ചാലിശ്ശേരി മയിലാടിക്കുന്ന് കണ്ടാണത്ത് സജ്നയുടെ ചികിത്സക്കായി അന്‍സാര്‍ വിമന്‍സ് കോളജ് വിദ്യാർഥിനികള്‍ സ്വരൂപിച്ച 1.40 ലക്ഷം രൂപ കൈമാറി. സജ്നയുടെ പിതാവ് മജീദിന് മാധ്യമം കുന്നംകുളം ഏരിയ കോഒാഡിനേറ്റര്‍ പി.പി. കുഞ്ഞിബാപ്പു തുക നൽകി. വിദ്യാർഥിനികളായ ഫൈസ, ഹാദിയ, ശബീബ, ശഫ്നാസ്, അമാന, സഹല, അധ്യാപികമാരായ നൗഷജ, സൈനബ സൂനം, ഷമീമ, ജീവനക്കാരൻ ഷാജഹാന്‍ എന്നിവര്‍ സജ്നയുടെ വീട് സന്ദര്‍ശിച്ചാണ് സഹായം കൈമാറിയത്. സജ്ന ചികിത്സ കമ്മിറ്റി അംഗങ്ങളായ ശരീഫ്, നാസര്‍, ഷഫീഖ്, സലീം എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.