കേരള വികലാംഗ ക്ഷേമ സംഘടന സമൂഹവിവാഹം

തൃശൂർ: കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ നാടി​െൻറ പുരോഗതി കൂടിയാണ് കൈവരുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കേരള വികലാംഗ ക്ഷേമ സംഘടനയുടെ സമൂഹവിവാഹം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരായ 16 വധൂവരന്മാരുടെ വിവാഹമാണ് ടൗണ്‍ഹാളില്‍ നടന്നത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട വധൂവരന്‍മാര്‍ക്ക് മന്ത്രി താലിയും മാലയും കൈമാറി. വികലാംഗ ക്ഷേമസംഘടനയുടെ ആഭിമുഖ്യത്തില്‍ ആറാം തവണയാണ് സമൂഹവിവാഹം സംഘടിപ്പിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായി ഭിന്നശേഷിക്കാരായ 70 യുവതി-യുവാക്കളുടെ വിവാഹം നടത്തിയതായി അധ്യക്ഷത വഹിച്ച സംഘടന പ്രസിഡൻറ് കാദര്‍ നാട്ടിക പറഞ്ഞു. രക്ഷാധികാരി ഡോ. ത്രേസ്യ ഡയസ്, ദേവമാത സി.എം.ഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാജു എടമന, സെബാസ്റ്റ്യന്‍ പേരൂട്ടില്‍, പ്രസ്‌ക്ലബ് വൈസ് പ്രസിഡൻറ് എ.എം. മുകേഷ്‌ലാല്‍, ടി.കെ. സെയ്തലവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.