തൃശൂർ: ലോക കാൽപന്തുകളിയുടെ സ്പന്ദനത്തിെൻറ തീവ്രതയിൽ നാട് വിറക്കുമ്പോൾ ഫുട്ബാളിെൻറ പ്രൗഡി നിലനിർത്തിയ ക്ലബുകളെയും ടൂർണമെൻറുകളെയും നാട്ടുകാർ മറന്നു. ഇന്ത്യ എന്നാണ് ലോകകപ്പ് കളിക്കുന്നതെന്ന് ചോദ്യം പലതവണ ഉയരുമ്പോൾ ലക്ഷ്യത്തിലേക്കെത്താൻ നിരവധി ക്ലബ് ടീമുകൾ വർഷങ്ങൾക്ക് മുമ്പ് രാജ്യത്തുണ്ടായിരുന്നു. പേരുകേട്ട പല ടൂർണമെൻറുകളും ഇന്നത്തെ തലമുറക്ക് അന്യമാണ്. കാൽപന്തുകളിയുടെ ആവേശം നിലനിർത്താൻ കഴിയാതെ വെറും കാഴ്ചക്കാരായി നിന്നതിെൻറ ബാക്കി പത്രമാണിത്. ലോകകപ്പ് ഫുട്ബാളിൽ മറ്റ് രാജ്യങ്ങൾക്കായി ആർപ്പുവിളിക്കുന്നവർ സ്വന്തം നാടിെൻറ കളിപാരമ്പര്യം വിസ്മരിച്ചു. രാജ്യത്തിനു പുറത്ത് ശ്രദ്ധ നേടിയ നൂറുകണക്കിനു ഫുട്ബാൾ ടൂർണമെൻറുകളാണ് മറഞ്ഞുപോയത്. തൃശൂരിലെ ചാക്കോളാസ് കപ്പ്, കൊല്ലത്തെ സിൽവർ ജൂബിലി ട്രോഫി, കോഴിക്കോട്ടെ സേഠ് നാഗ്ജി അമേഴ്സ് മെമ്മോറിയൽ, കണ്ണൂരിലെ ശ്രീനാരായണ ട്രോഫി, എറണാകുളത്തെ ഈഗിൾസ് ട്രോഫി, കോട്ടയത്തെ മാമ്മൻമാപ്പിള കപ്പ്, തിരുവനന്തപുത്തെ ജി.വി. രാജ മെമ്മോറിയൽ ട്രോഫി തുടങ്ങിയ ദേശീയ മത്സരങ്ങൾ സംസ്ഥാനത്ത് നിലച്ചിട്ട് വർഷങ്ങളായി. പഞ്ചാബിലെ ലീേഡഴ്‌സ് കപ്പ്, ബംഗാളിലെ െഎ.എ.എഫ് കപ്പ്, മുംബൈയിലെ റോവേഴ്‌സ് കപ്പ്, ഗോവയിലെ ബെന്ദോൽക്കർ ട്രോഫി, ഹൈദരാബാദിലെ നൈസാം കപ്പ്, തമിഴ്‌നാട്ടിലെ ടി.എഫ്.എ. ഷീൽഡ്, ബംഗളൂരുവിലെ സ്റ്റഫോർഡ് കപ്പ്, ഡൽഹിയിലെ ഡി.സി.എം ട്രോഫി തുടങ്ങി ഫുട്ബാളിെൻറ പ്രൗഡി നിലനിർത്തിയ പല ജനകീയ ടൂർണമെൻറുകളും നിലച്ചിട്ട് വർഷങ്ങളായി. ആളെക്കൂട്ടിയ മത്സരങ്ങൾ കാലക്രമേണ നിലച്ചതോടെ പല പ്രശസ്ത ക്ലബുകളും പിരിച്ചുവിട്ടു. ഭാവിവാഗ്ദാനമായി ഉയർന്നുവന്ന താരങ്ങളുടെ വളർച്ചയും ഇതോടെ മുരടിച്ചു. ദേശീയ മത്സരങ്ങളിലെ പ്രധാന ടീമുകളായ ജെ.സി.ടി മിൽസ് പഗ്വാർ, ലീഡേഴ്‌സ് ക്ലബ് ജലന്ധർ, മുഹമ്മദൻസ് സ്‌പോർട്ടിങ്സ്, മഫത്‌ലാൽ സ്‌പോർട്‌സ് ക്ലബ്, ഓർകെ മിൽസ്, ഡെംപോ, സാൽവോക്കർ, സെസ, ജിംഖാന ബാംഗ്ലൂർ, െഎ.ടി.െഎ ബാംഗ്ലൂർ, എച്ച്.എ.എൽ, െഎ.സി.എഫ് മദ്രാസ്, കേരളത്തിലെ പ്രധാന ടീമുകളായ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, ഏജീസ് ഓഫിസ്, കേരള പൊലീസ്, എസ്.ബി.ടി, ടൈറ്റാനിയം, അലിൻഡ് കുണ്ടറ, എറണാകുളം ഫാക്ട്, പ്രീമിയർ ടയേഴ്‌സ്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ്, ഈഗിൾസ് ക്ലബ്, തൃശൂർ കൊച്ചിൻ മാലിബിൽസ്, കോഴിക്കോട് യങ്ങ് ചലഞ്ചേഴ്‌സ്, കണ്ണൂർ ലക്കി സ്റ്റാർ... തുടങ്ങി ഒട്ടനവധി ടീമുകളാണ് ഇല്ലാതായത്. വകുപ്പുതലത്തിലുള്ള ടീമുകൾ പേരിൽ മാത്രം അവശേഷിക്കുമ്പോൾ ബാക്കിയുള്ളവയുടെ പൊടിപോലും കാണാനില്ല. ഫുട്ബാളിെൻറ ആവേശത്തിലേക്ക് കളിപ്രേമികൾ നെഞ്ചിൽ ചേർത്ത ഇത്തരം ക്ലബുകളും ടൂർണമെൻറുകളും നിലക്കുന്നത് തടയാൻ കഴിയാത്തതാണ് രാജ്യത്തെ ഫുട്ബാൾ വളർച്ചയെ പിന്നോട്ടടിക്കുന്നതെന്നാണ് ഇൗ രംഗത്തുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.