ചിത്രങ്ങൾ കഥ പറയുമ്പോൾ

'കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിച്ചാൽ മനസ്സിലാകും ഭൂമിയിൽ ദൈവമുണ്ടെന്ന്'- നമ്മുടെ റോഡുകളെ 'അടുത്തറിഞ്ഞ' ഒരു പ്രമുഖൻ പറഞ്ഞ വാക്കുകളാണിത്. തകർന്ന റോഡുകൾ, കത്താത്ത തെരുവുവിളക്ക്, റോഡ് നിറയെ വാഹനങ്ങൾ...ഇതിനിടയിലൂടെ വാഹനം ഓടിച്ച് ലക്ഷ്യ സ്ഥാനത്തെത്തിയാൽ ദൈവകൃപയല്ലാതെ വേറെന്ത്. ജീവ ശരീരത്തിൽ ഞരമ്പുകളോളം പ്രധാനമാണ് മനുഷ്യന് വഴികൾ. ജനങ്ങൾക്ക് തടസ്സംകൂടാതെ സഞ്ചാര സ്വാതന്ത്ര്യം ഒരുക്കികൊടുക്കുക എന്നത് ഭരണകൂടത്തി​െൻറ പ്രഥമ കർത്തവ്യങ്ങളിലൊന്നാണ്. എന്നാൽ തകർച്ചയിൽനിന്ന് തകർച്ചയിലേക്ക് ചീറിപ്പായുകയാണ് നമ്മുടെ റോഡുകൾ. ഈ റോഡിലെ കുഴികളിൽ രക്തസാക്ഷിയാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു. വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും അപകടകാരണമാണെന്നത് ഇവിടെ വിസ്മരിക്കുന്നില്ല. ആറ് മാസത്തിനുള്ളിൽ ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞത് 12 പേരാണ്. പരിക്കേറ്റവർ നൂറോളവും. കണക്ക് അപൂർണമാണെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കുന്നു. തകർന്ന റോഡുകളിലൂടെയാണ് ഇന്ന് തൃശൂർ 'ലൈവ്' സഞ്ചരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.