തൃശൂർ: കേരള യുക്തിവാദി സംഘം ഏർപ്പെടുത്തിയ പ്രഥമ പവനൻ സെക്കുലർ അവാർഡ് ഡോ. ഹമീദ് ചേന്ദമംഗലൂരിന് സമ്മാനിച്ചു. പവനൻ സ്മൃതി സംഗമത്തിൽ മുൻ മന്ത്രി കെ.പി. രാജേന്ദ്രനാണ് അവാർഡ് നൽകിയത്. സ്മൃതി സമ്മേളനം ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജാതിരഹിത മതരഹിത വിദ്യാർഥികൾക്കുള്ള മതമില്ലാത്ത ജീവൻ അവാർഡ് ആതിര കണ്ണൻ കണ്ണൂർ, ആഷ്ലി തൃശൂർ എന്നിവർക്ക് നൽകി. കെ.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. യു. കലാനാഥൻ അനുസ്മരണപ്രഭാഷണം നടത്തി. ഇ.ഡി. ഡേവീസ്, എം.എൻ. നടരാജ് എന്നിവർ സംസാരിച്ചു. ജാതി ചോദിക്കുന്ന കേരളം എന്ന സെമിനാറിൽ രാജഗോപാൽ വാകത്താനം വിഷയം അവതരിപ്പിച്ചു. ഗംഗൻ അഴീക്കോട് അധ്യക്ഷത വഹിച്ചു. കെ.കെ. കൊച്ച്, ഡോ. അജയ് ശേഖർ, മനുജ മൈത്രി, മൃദുല ദേവി, ലിബിൻ തത്തംപള്ളി എന്നിവർ സംസാരിച്ചു. സാബു ജോസ് ശാസ്ത്രപ്രഭാഷണം നടത്തി. കെ.പി. ശബരി ഗിരീഷ്, ഉദയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.