തൃശൂർ: വിവാദമായ മണൽക്കടത്ത് കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ വാടാനപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടിയില്ലെന്ന് വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ ജില്ല പൊലീസ് മേധാവി. വാടാനപ്പള്ളി മുൻ എസ്.ഐ എം.പി. സന്ദീപ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ വിനോഷ്, ഫൈസൽ, ഗോപകുമാർ, കണ്ടാലറിയുന്ന മറ്റൊരു പൊലീസുകാരൻ, ഹോം ഗാർഡ് സുനിൽ പ്രകാശ് എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന മുഫസിലിെൻറ പരാതിയിൽ ഇവരുടേത് ഗുരുതര കുറ്റമാണെന്ന് കണ്ടെത്തിയ ഹൈകോടതി കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. നടപടികൾ വൈകിയപ്പോൾ മുഫസലിെൻറ പിതാവ് മുഹമ്മദ് മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോഴാണ് തിരക്കിട്ട് കഴിഞ്ഞ മാർച്ചിൽ കേസെടുത്തത്. വകുപ്പുതല നടപടിയും നിർദേശിച്ചിരുന്നു. ഇതിലൊരു പൊലീസുകാരനെതിരെ വിദ്യാർഥികൾക്ക് അശ്ലീല ദൃശ്യങ്ങൾ മൊബൈൽ മെമ്മറി കാർഡിൽ പകർത്തിക്കൊടുക്കുന്നുവെന്ന് അന്നത്തെ ഇൻറലിെജൻറ്സ് ഡി.ജി.പി ടി.പി. സെൻകുമാറിന് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടും പൂഴ്ത്തി. മണൽക്കടത്ത് കേസിൽ, മുഫസലിെൻറ പിതാവ് മുഹമ്മദിൽ നിന്ന് രണ്ട് തവണ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരുന്നു. 2012 ഫെബ്രുവരി ഒമ്പതിന് വാടാനപ്പിള്ളി സെൻററിൽ നിന്നും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ, മുഫസിലിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ച സംഭവമാണ് കെട്ടിച്ചമച്ച മണൽക്കടത്ത് കേസ് ആയി മാറിയത്. സംഭവത്തിന് സാക്ഷിയായ ശ്രീജിത്തിനെയും മുഫസലിനെയും ചേർത്തായിരുന്നു കേസ്. ശ്രീജിത്ത് ഹൈകോടതിയെ സമീപിച്ചതോടെ പൊലീസിെൻറ വാദങ്ങൾ പൊളിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.