നന്ദി തൃശൂർ, നന്ദി

തൃശൂർ: 'എന്നെ സ്നേഹിച്ച, സഹകരിച്ച തൃശൂരുകാരോട് ഏറെ നന്ദി' -മുൻ ജില്ല കലക്ടർ ഡോ. എ. കൗശിഗേൻറതാണ് ഈ വാക്കുകൾ. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളും തൃശൂർ പൂരം പ്രദർശന കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പിന് മറുപടി പറയവേയായിരുന്നു കൗശിഗൻ മനസ്സ് തുറന്നത്. തൃശൂരിൽനിന്ന് തനിക്ക് വലിയ പ്രചോദനവും സഹകരണവുമാണ് ലഭിച്ചത്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാനും ജനോപകാരപ്രദമായ തീരുമാനങ്ങളെടുക്കാനും അതുവഴി സാധിച്ചു. അതിന് വളരെയേറെ നന്ദിയുണ്ട് -അദ്ദേഹം വ്യക്തമാക്കി. തൃശൂർ പൂരം വെടിക്കെട്ടിന് നിയമത്തിനകത്തു നിന്ന് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്ന നിലപാടാണ് താൻ എടുത്തത്. പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിനു ശേഷം എക്സ്പ്ലൊസീവ് അധികൃതർ നിയമം കർശനമാക്കിയപ്പോൾ ആ നിലപാട് എടുക്കാൻ നിർബന്ധിതനായി. നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവന്നു. അത് ഉൾക്കൊള്ളാൻ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾക്കായി. വരും വർഷങ്ങളിലും ഇൗ നിലനിൽപ്പ് ഉറപ്പു വരുത്തണം. ജല അതോറിറ്റിക്ക് വൻ തുക കുടിശ്ശിക കിട്ടാനുണ്ട്. അതുകൊണ്ട് എല്ലാവരും വെള്ളത്തി​െൻറ ബില്ല് അടയ്ക്കണം. തന്നെ വെള്ളം കുടിപ്പിക്കരുത്-വാട്ടർ അതോറിറ്റി എം.ഡി. കൂടിയായ കൗശിഗ​െൻറ ഇൗ പരാമർശം സദസ്സിൽ ചിരി പരത്തി. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. കെ. രാജൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ ബീന മുരളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ ബാബു, കൗൺസിലർ എം.എസ്. സമ്പൂർണ, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ പ്രഫ. പി. ചന്ദ്രശേഖരൻ, പ്രഫ. എം. മാധവൻകുട്ടി, സതീഷ് മേനോൻ, ജി. രാജേഷ്, ആറാട്ടുപുഴ ദേവസംഗമം സമിതി ചെയർമാൻ എ.എ. കുമാരൻ, തൃശൂർ പൂരം പ്രദർശന കമ്മിറ്റി പ്രസിഡൻറ് പി. രാധാകൃഷ്ണൻ, പ്രഫ. എം. മുരളീധരൻ, പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാത്, ചേമ്പർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് സി.എം. സലീം, വ്യാപാരി വ്യവസായി സമിതി ദേശീയ സെക്രട്ടറി ഡോ. എം. ജയപ്രകാശ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.