തൃശൂർ: നഗരത്തിലെ കുഴികൾ അടച്ചു തുടങ്ങി. മഴ തുടങ്ങിയതോടെ നഗരത്തിലെ റോഡുകളിൽ വൻ കുഴികളാണ് രൂപപ്പെട്ടത്. 'മേയറെ കണ്ടോ, റോഡ് നിറയെ കുഴി'എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം 'മാധ്യമം'വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. അശ്വിനി ജങ്ഷനിൽ കുഴിയടച്ച് ടാർ ചെയ്തു. കൊക്കാലെ ജങ്ഷനിലെ ചേനക്കുഴി കല്ലും മറ്റും ഇട്ടാണ് അടച്ചിരിക്കുന്നത്. അതിനുമേൽ ടാർ ചെയ്യുമെന്ന് മേയർ അജിത ജയരാജൻ പറഞ്ഞു. മറ്റിടങ്ങളിലും ഇതേ രീതിയിൽ ടാർ ചെയ്യും -മേയർ വ്യക്തമാക്കി. നേരത്തെ ടാർ നഗരസഭ വാങ്ങി നൽകുകയായിരുന്നു. ഇനി കരാറുകാരെ കൊണ്ട് ടാർ വാങ്ങിച്ച് ചെയ്യിക്കാനാണ് തീരുമാനം. ഇപ്പോൾ നടക്കുന്ന അറ്റക്കുറ്റ പണിയും അങ്ങനെയാണ് ചെയ്യുന്നത് -മേയർ പറഞ്ഞു. 'കൊക്കാലെ പെട്രോൾ ബങ്കിനു മുന്നിൽ തറയോട് വിരിക്കും' സ്ഥിരം പൊട്ടി പൊളിഞ്ഞ് യാത്രക്കാർക്ക് ഭീഷണിയായ കൊക്കാലെ പെട്രോൾ ബങ്കിനു മുന്നിൽ റോഡിൽ തറയോട് വിരിക്കുമെന്ന് മേയർ പറഞ്ഞു. ഇതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞു. പെട്രോൾ ബങ്ക് ഉടമയാണ് പ്രവൃത്തി സ്വന്തം ചെലവിൽ ചെയ്യുന്നത്. അദ്ദേഹം സന്നദ്ധനായി നഗരസഭയെ സമീപിച്ചു. അതിനു അനുമതിയും നൽകി. ഇങ്ങനെ സ്ഥിരമായി തകരുന്ന ഇടങ്ങളിൽ തറയോടാണ് ശാശ്വത പരിഹാരം -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.