മോഷണ ശ്രമത്തിനിടെ തമിഴ്നാട് സ്വദേശി പിടിയിൽ

എരുമപ്പെട്ടി: . തിരുവള്ളൂർ കമ്പത്തൂർ, മെയിൻ റോഡ് സ്ട്രീറ്റിൽ ജഗദീശനാണ് (35) പിടിയിലായത്. പാഴിയോട്ടുമുറി കുളങ്ങര ജോർജി​െൻറ വീട്ടിലെ മോഷണ ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. വീടി​െൻറ മുൻവശത്തെ വാതിലി​െൻറ പൂട്ട് തുറക്കാൻ ശ്രമിക്കവേ ശബ്ദംകേട്ട വീട്ടുകാർ ഫോണിലൂടെ അയൽവാസികളേയും എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. എസ്.ഐ വി.ജെ. ജോൺ, എ.എസ്.ഐ ശശികുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.