റോഡിൽ മാലിന്യം തള്ളുന്നതിന് പരിഹാരമില്ല

പഴയന്നൂർ: റോഡിൽ മാലിന്യം തള്ളുന്നത് പതിവായിട്ടും ആർക്കും പരാതിയുമില്ല, പരിഹാരവുമില്ല. തൃശൂർ റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം കാലങ്ങളായി റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നു. മാലിന്യത്തിൽ ചവിട്ടിവേണം റോഡിലൂടെ നടക്കാൻ. ടൗണിലെ മറ്റുസ്ഥലങ്ങളിലെല്ലാം മാലിന്യം സൂക്ഷിച്ച് പഞ്ചായത്തി​െൻറ മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ തൃശൂർ റോഡിൽ മാലിന്യം തള്ളുന്നവർക്ക് ഇതൊന്നും ബാധകമല്ല. ഇതിനെതിരെ പലവട്ടം പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരോട് പരാതി നൽകിയെങ്കിലും നടപടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.