പ്ലാറ്റ്​ഫോമുകളിൽ ടൈൽ വിരിക്കുന്നതിന്​ അനുമതി തേടി

തൃശൂർ: തൃശൂർ റെയിൽേവ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിൽ ടൈൽ വിരിക്കുന്നതിനും വീതികൂടിയ നടപ്പാലം രണ്ടാം പ്രവേശന കവാടത്തിലേക്ക് നീട്ടുന്നതിനും റെയിൽവേ മന്ത്രാലയത്തോട് അനുമതി തേടിയതായി തിരുവനന്തപുരം ഡിവിഷനൽ റെയിൽേവ മാനേജർ ശിശിർകുമാർ സിൻഹ അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന 70ാം ഡിവിഷനൽ റെയിൽവേ ഉപദേശക സമിതി യോഗത്തിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൂങ്കുന്നത്തെ പുതിയ സ്റ്റേഷൻ മന്ദിരത്തി​െൻറ നിർമാണം ജനുവരിയിൽ പൂർത്തിയാകുമെന്നും ഹാതിയ - എറണാകുളം( 22837/22838) എക്സ്പ്രസിന് തൃശൂരിൽ സ്റ്റോപ്പ് അനുവദിക്കാനും ആവശ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. പാത നവീകരണ പ്രവൃത്തികൾ ഒരു വർഷത്തിനകം പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. പ്രധാന ജോലികൾ ആറുമാസത്തിനകം തീർക്കാനായി. പ്രതിമാസം 22 കിലോമീറ്റർ എന്ന തോതിൽ പാത നവീകരണം നടത്തുകയാണ് ലക്ഷ്യം. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാവുന്ന ചങ്ങനാശേരി - ചിങ്ങവനം പാത താമസിയാതെ ഗതാഗതത്തിന് തുറന്നുകൊടുക്കും. എറണാകുളം - ഷൊർണ്ണൂർ മേഖലയിൽ മൂന്നാംപാതയുടെ സർവേജോലികൾ അന്തിമഘട്ടത്തിലാണ്. പ്രധാന സ്റ്റേഷനുകളിലെങ്കിലും പ്ലാറ്റ്ഫോമുകൾക്ക് മുൻഗണന നൽകി പൂർണമായും മേൽക്കൂര നിർമിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. തൃശൂരിനെ പ്രതിനിധീകരിച്ച് തൃശൂർ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽസെക്രട്ടറി പി. കൃഷ്ണകുമാറും ചേംബർ ഒാഫ് കോമേഴ്സ് പ്രതിനിധി എം.ആർ. ഫ്രാൻസിസും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.