കൊരട്ടിപ്പള്ളിയിലെ പ്രശ്നപരിഹാരത്തിന് മാർപ്പാപ്പയുടെ ഉപദേശം ​േതടും

ചാലക്കുടി: കൊരട്ടി മുത്തിയുടെ ദേവാലയത്തില്‍ ഇടവകക്കാരും അതിരൂപതയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യത തെളിയുന്നു. ഇതി​െൻറ മുന്നോടിയായി എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പുതിയതായി നിയമിച്ച അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സന്ദര്‍ശനം നടത്തി. പ്രശ്നം ഉണ്ടായി ആറുമാസത്തിനിടെ ആദ്യമായാണ് അതിരൂപതയുടെ പ്രതിനിധി കൊരട്ടിപ്പള്ളിയിൽ എത്തിയത്. പ്രതിഷേധത്തി​െൻറ സാഹചര്യത്തിൽ കൊരട്ടി പൊലീസ് സുരക്ഷയൊരുക്കി പള്ളിയുടെ പുറത്തുണ്ടായിരുന്നു. എന്നാൽ, അനിഷ്്ട സംഭവങ്ങളൊന്നുമുണ്ടായില്ല. രാവിലെ 8.30 ഓടെ കൊരട്ടിയിലെത്തിയ മാര്‍ ജേക്കബ് മനത്തോടത്ത് പള്ളിയില്‍ ദിവ്യബലി നടത്തി. വിശ്വാസികളും അതിരൂപതയും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരത്തിനായി മാർപ്പാപ്പയുടെ ഉപദേശം തേടുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയിലെ സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഏതാനും മാസങ്ങളായി ഇടവകക്കാരും അതിരൂപതയും തമ്മില്‍ ഏറ്റുമുട്ടലി​െൻറ പാതയിലായിരുന്നു. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ പലവട്ടം കൊരട്ടി പൊലീസിന് ഇടപെടേണ്ടി വന്നു. ക്രമസമാധാന പ്രശ്‌നമായി വഷളാകാതെ പരിഹരിക്കാന്‍ ചാലക്കുടി ഡിവൈ.എസ്.പി ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. ഇതിനെ തുടര്‍ന്നാണ് അതിരൂപതയുടെ ഭാഗത്തുനിന്ന് അനുരഞ്ജന നീക്കം നടക്കുന്നത്. മധ്യകേരളത്തിലെ പ്രധാന മരിയന്‍ തീര്‍ഥാടന കേന്ദ്രമാണ് വിവാദത്തിലായത്. വരുമാനങ്ങള്‍ക്ക് പുറമേ നേര്‍ച്ചയും മറ്റുമായി വലിയ സംഖ്യ തിരുനാൾ കാലയളവില്‍ ലഭിക്കുന്നുണ്ട്. വരുമാനം ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് പള്ളിയിലെ മുന്‍ വികാരിക്കും മറ്റും എതിരെ ഈയിടെ വലിയ അഴിമതി ആരോപണം ഇടവകക്കാര്‍ ഉയര്‍ത്തുകയായിരുന്നു. കോടികളുടെ കണക്കുകളാണ് ഇത് സംബന്ധിച്ച് പള്ളിക്ക് നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നത്. ആരോപണങ്ങള്‍ രൂക്ഷമായതോടെ വികാരിക്ക് തിരുകർമങ്ങള്‍ നടത്താന്‍ പറ്റാത്താവുകയും പള്ളിയില്‍നിന്ന് സ്ഥലംവിടേണ്ട അവസ്ഥ വരെ ഉണ്ടാവുകയും ചെയ്തു. കണക്കുകളില്‍ നടന്ന കൃത്രിമങ്ങള്‍ പുറത്തുകൊണ്ടു വരികയും നഷ്ടങ്ങള്‍ക്ക് ഉത്തരവാദികളായവരില്‍നിന്ന് അത് വസൂലാക്കുകയും ചെയ്യണമെന്ന ആവശ്യമാണ് ഇടവകക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചില നിലപാടുകള്‍ ഇതിന് അനുകൂലമായിരുന്നില്ല. ഇതോടെ അതിരൂപത ഇടവകക്കാരുടെ ഭാഗത്തല്ലെന്നും അഴിമതി ആരോപിക്കപ്പെട്ട വൈദിക​െൻറ ഭാഗത്താണെന്നും തോന്നല്‍ വിശ്വാസികളില്‍ പ്രചരിക്കപ്പെട്ടു. അന്തിമ തീരുമാനം റോമിൽനിന്ന് കൊരട്ടി പള്ളിയിലെ തർക്കം പരിഹരിക്കാൻ പത്ത് ദിവസത്തെ സന്ദർശനത്തിനായി റോമിലേക്ക് പോവുകയാണെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് വിശ്വാസികളെ അറിയിച്ചു. സന്ദർശനത്തിന് ശേഷം തിരിച്ചെത്തുന്നതോടെ എല്ലാ പ്രശ്നങ്ങളും പരിഹാരമാകും. കുരിശ് പള്ളിയിലെ ആരാധനകൾ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇടവകക്കാരുടെ നിർദേശം പരിഗണിക്കാൻ അങ്കമാലിയിലെ സുബോധനയുടെ മൂന്ന് വൈദികരെ ചുമതലപ്പെടുത്തി. ഇടവകക്കാർക്ക് നിർദേശങ്ങളും പരാതികളും അവരെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.