പുത്തൻചിറ: അഷ്്ടമിച്ചിറയിൽനിന്ന് മാരേക്കാട്- പുത്തൻചിറ റോഡിൽ കുന്നത്തേരിയിൽനിന്നും വാഹനങ്ങൾ തിരിയുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ ധാരണയായി. പുത്തൻചിറ താനത്തുപറമ്പിൽ ജാഫറിെൻറ ഒരു സെൻറ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. വലിയ വാഹനങ്ങൾ തിരിയുന്നതിന് ഇവിടെ ബുദ്ധിമുട്ടായിരുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവിസ് നടത്തുന്ന റോഡാണിത്. പുത്തൻചിറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഐ. നിസാറിെൻറ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. നേരത്തേ ഈ റോഡിനു രണ്ട് സെൻറ് സ്ഥലം ഉടമ വിട്ടു തന്നിരുന്നു. ഇപ്പോൾ വളവ് ശരിയാക്കുന്നതിന് ഒരു സെൻറ് സ്ഥലമാണ് വിട്ടുനൽകിയത്. മുൻ പഞ്ചായത്ത് അംഗം ടി.എ. കാസിം, സാലു മാരേക്കാട്, കെ.എ. സൈനുദ്ദീൻ, ടി.എ. വീരാൻ, അബ്്ദുൽ മജീദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.