കൊടുങ്ങല്ലൂർ: കള്ളുഷാപ്പിൽ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിയ പ്രതിയെ അറസ്്റ്റ് ചെയ്തു. ഓണച്ചമ്മാവ് ഇറ്റി കോളനിയിൽ കാതിക്കൂടത്ത് ബാബുവിനെയാണ് (40) മതിലകം പൊലീസ് അറസ്്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് എസ്.എൻ പുരത്ത് തട്ടുകട നടത്തുന്ന സബിത്ത് കുമാറിനാണ് കുത്തേറ്റത്. ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മദ്യലഹരിയിൽ ആദ്യം പരസ്പര വിരുദ്ധമായാണ് പ്രതി സംസാരിച്ചത്. ഓണച്ചമ്മാവ് പ്രദേശത്തെ റോഡരികിലെ കുറ്റിക്കാട്ടിൽ നിന്ന് കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. സബിത്തിെൻറ തട്ടുകടയിൽ സഹായിയായി നിൽക്കുന്ന പ്രതി ഇയാളുടെ ബൈക്ക് എടുത്ത് മറ്റൊരു സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയി തിരിച്ചെത്താൻ വൈകി. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തിരിച്ചെത്തുമ്പോൾ സബിത്ത് എസ്.എൻ പുരത്തെ കള്ളുഷാപ്പിൽ മദ്യപിച്ചിരിക്കുകയായിരുന്നു. ബൈക്ക് കൊണ്ടുവരാൻ വൈകിയത് ചോദ്യം ചെയ്ത് സബിത്ത് ബാബുവിനെ അടിച്ചതായും ഉന്തും തള്ളുന്നുമിടയിൽ ബാബു താഴെ വീണതായും പറയുന്നു. ഇതിൽ കുപിതനായ പ്രതി തട്ടുകടയിൽ നിന്ന് കത്തിയെടുത്ത് സബിത്തിനെ കുത്തുകയായിരുന്നു. വയറ്റിലും കക്ഷത്തിലും കുത്തേറ്റ് വീണ സബിത്തിനെ മറ്റൊരാൾ ബൈക്കിലിരുത്തി പൊലീസ് സ്്റ്റേഷനിലെത്തിച്ചു. പൊലീസാണ് ഇയാളെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വീട്ടിലേക്കോടിയ പ്രതി കാറിെൻറ ശബ്്ദം കേട്ട് കത്തി റോഡരികിലുള്ള കുറ്റിക്കാട്ടിലിട്ട് അടുത്ത പറമ്പിൽ ഒളിച്ചിരുന്നു. അവിടന്ന് പോകുന്നതിനിടെയാണ് അന്വേഷണ സംഘത്തിെൻറ പിടിയിലായത്. സബിത്തിെൻറ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വൈകിട്ടോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ചെറുപ്പം മുതൽ സുഹൃത്തുക്കളായ ഇരുവരും സ്ഥിരം മദ്യപാനികളാണ്. ചുമട്ടുതൊഴിലാളിയായ ബാബു, സീസണിൽ മേളത്തിനും, ടാറിങ് പണിക്കും പോകുന്നയാളുമാണ്. ഇൻസ്പെക്ടർ പി.സി. ബിജുകുമാറിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ വി. ശശികുമാർ, എസ്.െഎ മാഹിൻകുട്ടി, എസ്.സി.പി.ഒമാരായ പി.എസ്. രാജി, പി.ആർ. സുരേന്ദ്രൻ, മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, വി.കെ. ഷാജി, സി.പി.ഒ.മാരായ അരുൺ സൈമൺ, കെ.ജി. ലാൽജി, രഞ്ജിത്ത്, ജിബിൻ കെ. ജോസഫ്, ഇ.എസ്. ജീവൻ, എ.എ. ഷിജു, അനൂപ്, എം.പി. പ്രജിത്ത് എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.