ആമ്പല്ലൂര്‍: ഫുട്ബാൾ പ്രേമികളെ ആവേശഭരിതരാക്കി പുതുക്കാട് ലോകകപ്പിെൻറ മറ്റൊരു പതിപ്പിന് പന്തുരുളുന്നു. പുതുക്കാട് പഞ്ചായത്തിലെ പത്ത് ക്ലബുകളാണ് ലോകകപ്പ് ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ പേരില്‍ അതേ ജഴ്‌സിയണിഞ്ഞ് കളിക്കളത്തിലിറങ്ങുന്നത്. പുതുമയും വാശിയുമേറിയ മത്സരത്തിന് ഞായറാഴ്ച തുടക്കമായി. റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ അരവിന്ദക്ഷന്‍ ഉദ്ഘാടനം ചെയ്തു. ദേശീയപാതയോരത്ത് പുതുക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ മൈതാനത്തിലാണ് മത്സരം അരങ്ങേറുന്നത്. നാല് ഞായറാഴ്ചകളിലായി നടക്കുന്ന മത്സരത്തിെൻറ ഫൈനല്‍ വേള്‍ഡ് കപ്പ് ഫുട്ബാളിെൻറ ഫൈനല്‍ നടക്കുന്ന ജൂലൈ 15നാണ്. വേള്‍ഡ് കപ്പിെൻറ മാതൃകയിലുള്ള കപ്പ് തന്നെയാണ് പുതുക്കാട് മിനി വേള്‍ഡ് കപ്പ് ജേതാക്കള്‍ക്കും നല്‍കുക. ഫീനിക്‌സ് സ്‌നേഹപുരം അര്‍ജൻറീനയും, നവഭാരത് ക്ലബ് ബല്‍ജിയവും, സരിഗ കണ്ണംബത്തൂര്‍ ഉറുഗ്വയുമായി ജേഴ്സിയണിയും. എഫ്.സി പുതുക്കാട് സ്‌പെയിന്‍, സീമെന്‍സ്-എ ജര്‍മനി, സീമന്‍സ്-ബി ഇംഗ്ലണ്ട്, കെ.വൈ.സി കാഞ്ഞൂര്‍ ഫ്രാന്‍സ്, പുതുക്കാട് പ്രോഗ്രസീവ് പോര്‍ച്ചുഗല്‍, ബസാര്‍ ബോയ്‌സ് ബ്രസീല്‍, തേജസ് മാട്ടുമല മെക്്‌സിക്കോ എന്നിങ്ങനെയാണ് ഓരോ ക്ലബുകളും ഓരോ രാജ്യത്തിെൻറ ടീമുകളായി മാറുന്നത്. പതിനഞ്ചിനും അറുപതിനും ഇടയിലുള്ളവരാണ് കളിക്കാർ. പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ചാണ് മത്സരം നടത്തുന്നത്. ലോകകപ്പിലേതുപോലെ വിജയിക്കുന്ന ടീമിന് മൂന്ന് പോയൻറും സമനിലക്കാര്‍ക്ക് ഒന്നു വീതം പോയൻറുമാണ് നല്‍കുക. ഗ്രൂപ്പുകളില്‍ പോയൻറ് അടിസ്ഥാനത്തില്‍ മുമ്പില്‍ നില്‍ക്കുന്ന രണ്ടു ടീമുകളാണ് സെമി ഫൈനലില്‍ ഏറ്റുമുട്ടുക. പുതുക്കാട് യുനൈറ്റഡ് സ്പോര്‍ട്സ് ഗാലറിയും പുതുക്കാട് സ്റ്റാര്‍ ജിം ക്ലബുമാണ് മിനി ലോകകപ്പ് ഫുട്ബാളിെൻറ സംഘാടകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.