തൃശൂർ: ദുരിതത്തോടൊപ്പം പേടിയും സമ്മാനിച്ച് കുതിരാന്‍ മേഖലയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഒന്നാം തുരങ്കത്തിെൻറ തെക്കേഭാഗത്തെ കവാടത്തിന് സമീപമാണ് ഇന്നലെ മണ്ണിടിഞ്ഞത്. തുരങ്കത്തിനോട് ചേര്‍ന്ന അപ്രോച്ച് റോഡിലേക്ക് മണ്ണ് വീണതിനാൽ അപകടം ഒഴിവായി. 14ന് കുതിരാനില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് മണ്ണ്‌നിറച്ച ചാക്കുകള്‍ നിരത്തി സംരക്ഷണ ഭിത്തി നിർമിക്കുന്നത് പുരോഗമിക്കുകയാണ്. കുതിരാനില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിനാല്‍ പ്രദേശ വാസികള്‍ ആശങ്കയിലാണ്. അതേസമയം, കുതിരാനില്‍ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കുതിരാന്‍, കൊമ്പഴ മമ്മദ്പടി, വില്ലന്‍ വളവ്, ഇരുമ്പ് പാലം, വെട്ടിക്കല്‍, മണ്ണുത്തി, പട്ടിക്കാട്, മുളയം റോഡ് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് കുഴികള്‍ അപകടഭീതി സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.