തൃശൂർ: മലയോര കർഷകർക്ക് പട്ടയം ലഭിക്കാൻ ഭരണ കക്ഷിയായ സി.പി.എമ്മിെൻറ സംഘടനയായ കേരള കർഷക സംഘം സമരം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ഡി.സി.സി വൈസ് പ്രസിഡൻറും കോൺഗ്രസ് മലയോര പട്ടയ ഉപസമിതി ചെയർമാനുമായ ജോസഫ് ടാജറ്റ് പറഞ്ഞു. ഇത് ഭരണവും സമരവും എന്ന നയത്തിെൻറ ഭാഗമാണോ അതോ പട്ടയം കിട്ടാൻ വേണ്ടിയാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. വർഷങ്ങളായി ജില്ലയിലെ മലയോര കർഷകർ പട്ടയ പ്രശ്നം ഉന്നയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് എന്തെങ്കിലും രേഖയോ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ മാർച്ച് 23ന് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാണ്. ഇൗ സാഹചര്യത്തിൽ എങ്ങനെയാണ് സംസ്ഥാന സർക്കാർ കർഷകർക്ക് പട്ടയം നൽകുകയെന്ന് വ്യക്തമാക്കണം. പട്ടയം സംബന്ധിച്ച സംയുക്ത വെരിഫിക്കേഷൻ റിപ്പോർട്ട് കേന്ദ്ര വനം മന്ത്രാലയത്തിന് അയച്ചുവെന്നും സാേങ്കതിക പ്രശ്നങ്ങളാണ് തടസ്സമെന്നും കേന്ദ്രാനുമതി ലഭിച്ചാൽ മാത്രമെ പട്ടയം നൽകാനാവൂ എന്നുമാണ് ജില്ലയിൽ പട്ടയ മേളക്കെത്തിയ റവന്യൂ മന്ത്രി പറഞ്ഞത്. ഇത് അവാസ്തവമാണ്. കേന്ദ്ര സർക്കാറിൽനിന്ന് ലഭിച്ച മറുപടിയെക്കുറിച്ച് വ്യക്തതക്ക് സംസ്ഥാന റവന്യൂ മന്ത്രിക്കും ലാൻഡ് റവന്യൂ കമീഷണർക്കും വകുപ്പ് സെക്രട്ടറിക്കും നൽകിയ നിവേദനത്തിന്മേൽ നടപടിയുണ്ടായിട്ടില്ല. നാല് താലൂക്കിലായി 12,682 വനഭൂമി പട്ടയ അപേക്ഷയിൽ 4,582 എണ്ണത്തിൽ സംയുക്ത വെരിഫിക്കേഷൻ കഴിഞ്ഞ് പട്ടിക പ്രസിദ്ധീകരിച്ചുവെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. 2003 വരെ ലഭിച്ച അപേക്ഷകൾ സംയുക്ത പരിശോധനക്കു ശേഷം കേന്ദ്രാനുമതിക്ക് അയച്ചെങ്കിലും ഇതുവരെ അനുമതി കിട്ടിയിട്ടിെല്ലന്നും സംസ്ഥാന സർക്കാർ പറയുന്നു. ഇത് കേന്ദ്ര സർക്കാർ പറയുന്നതിന് വിരുദ്ധമാണെന്ന് ടാജറ്റ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് കിട്ടാൻ പട്ടയം നൽകുമെന്ന് വാക്ക് കൊടുക്കുകയും അത് നടക്കാതെ വരുേമ്പാൾ സമരം പ്രഖ്യാപിക്കുകയും ചെയ്യുന്ന തന്ത്രമാണ് സി.പി.എമ്മിേൻറതെന്നും പ്രസ്താവനയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.