തൃശൂർ: വികസനത്തിന് കക്ഷിരാഷ്ട്രീയമില്ലെന്ന് മന്ത്രി ജി. സുധാകരൻ. പുഴക്കലിലെ പാലങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനതീതമായ സൗഹൃദം വികസന കാര്യത്തിൽ സൃഷ്ടിക്കലാണ് സർക്കാർ ലക്ഷ്യം. പദ്ധതികൾ ജനങ്ങളുടേതാണ്. വ്യക്തിയുടേതല്ല. വികസനത്തിന് തടസ്സമില്ല എന്ന് ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 1564 കോടിയാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ജില്ലയിലെ അടിസ്ഥാന സൗകര്യ മേഖലക്കായി നീക്കിവെച്ചത്. സംസ്ഥാനത്ത് ഇത്രയധികം വികസനം നടന്ന കാലമില്ല. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 1470 റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത നാല് വരിയാക്കാൻ ഈ സർക്കാർ ധൈര്യപ്പെട്ടിരിക്കുകയാണ്. സമയബന്ധിതമായാണ് വകുപ്പിെൻറ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അനിൽ അക്കര എം.എൽ.എ, മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ ബീന മുരളി, മുൻ എം.എൽ.എ. ബാബു എം. പാലിശ്ശേരി, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു വർഗീസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ഹരി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ജയചന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ അജിത കൃഷ്ണൻ, പി.ആർ. സുരേഷ് ബാബു, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം സി.വി. കുര്യോക്കോസ്, അടാട്ട് ഗ്രാമപഞ്ചായത്ത് അംഗം ടി.ഡി. വിൽസൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ രത്നവല്ലി സത്യൻ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ ടി.കെ. ബാൽദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ പി.വി. ബിജി എന്നിവർ സംസാരിച്ചു. തൃശൂർ-കോഴിക്കോട് റോഡിലെ കനത്ത ഗതാഗത കുരുക്കിനിടയാക്കുന്ന സ്ഥലമാണ് പുഴക്കൽ പാലം. വീതി കൂട്ടി പാലങ്ങൾ പുതുക്കിപ്പണിയുന്നതിലൂടെ ഈ മേഖലയിലെ ഗതാഗതകുരുക്കിന് പരിഹാരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.