ആൻഡ്രൂസിെൻറ സംസ്കാരം ഇന്ന് മുംബൈയിൽ

തൃശൂർ: ആദ്യകാല ഫുട്ബാൾ താരം സി.പി. ആൻഡ്രൂസി​െൻറ സംസ്കാരം ഞായറാഴ്ച മുംബൈയിൽ നടക്കും. നട്ടെല്ലിനു ബാധിച്ച ഗുരുതര രോഗത്തിനു ചികിത്സക്കായി ഒരു വർഷം മുമ്പ് നാട്ടിലെത്തിയ ആൻഡ്രൂസ് വെള്ളിയാഴ്ച നെല്ലിക്കുന്ന് നസ്രത്ത് നഗറിലെ പൗർണമി അപ്പാർട്ട്മ​െൻറിലാണ് അന്തരിച്ചത്. വൈകീട്ട് മറോൾ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഭാര്യയും മക്കളും ബന്ധുക്കളും ചേർന്ന് ഞായറാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ നിന്ന് വിമാനമാർഗം മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.