തൃശൂർ: കാർഷിക മേഖലയോടും പൊതുമേഖല വ്യവസായങ്ങളോടും കേന്ദ്ര സർക്കാറിന് വിരുദ്ധ മനോഭാവമാെണന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. ഇതിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ് ഫാക്ടറി. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം വിറ്റഴിക്കാൻ കേന്ദ്രം ടെൻഡർ വിളിച്ചപ്പോൾ അത് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചു. എന്നാൽ, ടെൻഡറിൽ പെങ്കടുക്കാനാണ് കേന്ദ്രം നിർദേശിച്ചത്. മോദി സർക്കാറിന് സാമൂഹിക പുരോഗതിയോ ജനക്ഷേമമോ വിഷയമല്ലെന്നും മന്ത്രി പറഞ്ഞു. കേരള കാർഷിക സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ 45ാം സംസ്ഥാന സമ്മേളനം വെള്ളാനിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വിളകളുടെ വിലത്തകർച്ച പരിഹരിക്കാനോ കർഷക ക്ഷേമത്തിനോ കേന്ദ്രം നടപടിയെടുക്കുന്നില്ല. അടിക്കടി കാർഷിക മേഖലക്ക് ആഘാതം ഏൽപിക്കുകയാണ്. അതേസമയം, മുതലാളിത്ത നയപരിപാടികൾക്ക് ബദൽ നിർദേശങ്ങളും ജനക്ഷേമകരമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. ജീവനക്കാരുടെ സംഘടിത ശക്തി തകർക്കാൻ ജാതി, മത ഭിന്നിപ്പിന് ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ചെറുക്കണമെന്നും വർഗീയതയെ തകർക്കാൻ വർഗസമരം തന്നെയാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക വിഭാഗം ഉൾപ്പെടെ സർവകലാശാലയിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഒഴിവുകൾ പി.എസ്.സി മുഖേന നികത്താൻ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും. സർവകലാശാലക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ കൃഷി വകുപ്പ് ഇടപെടണം. സർവകലാശാല ജീവനക്കാരുടെ ഒമ്പതാം ശമ്പള പരിഷ്കരണത്തിെല അപാകത പരിഹരിക്കാൻ നടപടി കൈക്കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡൻറ് ബി. ഷിറാസ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടന ഭാരവാഹികളായ ടി.സി. മാത്തുക്കുട്ടി, ഹരിലാൽ, ഡോ. ബി. സുമ, കെ.വി. ജോസ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം.എം. അവറാച്ചൻ സ്വാഗതവും ജനറൽ കൺവീനർ സി.വി. ഡെന്നി നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡൻറായി ബി. ഷിറാസിനെയും ജനറൽ സെക്രട്ടറിയായി സി.വി. ഡെന്നിയേയും സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. കെ.ആർ. പ്രദീഷാണ് ട്രഷറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.