ഓട്ടോറിക്ഷയുടെ പിറകില്‍ ബസ് ഇടിച്ച് യുവതി മരിച്ചു ആമ്പല്ലൂര്‍: തലോറില്‍ ഓട്ടോറിക്ഷയുടെ പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് യുവതി മരിച്ചു. തൃശൂര്‍ നായ്ക്കനാല്‍ വെളുത്തൂക്കാരന്‍ വിനോദ്കുമാറിെൻറ ഭാര്യ ജ്യോതിയാണ് (30) മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന വിനോദ്കുമാറിനും (44) മകള്‍ ആദിത്യക്കും(13) പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ദീപ്തി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. തലോര്‍ ജറുസലേമില്‍ നിന്ന് ആദിത്യയുടെ സ്‌കോളര്‍ഷിപ്പ് വാങ്ങാന്‍ പോകുകയായിരുന്നു കുടുംബം. തൃശൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇവര്‍ സഞ്ചരിച്ച ഒട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ജ്യോതിയെയും കൊണ്ട് ഓട്ടോറിക്ഷ അല്‍പ ദൂരം നിരങ്ങിനീങ്ങി. റോഡരികിലെ മതിലിനും ഓട്ടോറിക്ഷക്കും ഇടയില്‍പെട്ട ജ്യോതിയുടെ തല മതിലിലിടിക്കുകയും ചെയ്തു. പരിക്കേറ്റ മൂവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജ്യോതി മരിച്ചു. ഒല്ലൂരിലെ ആക്ട്‌സ് പ്രവത്തകരാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്്. ജ്യോതിയുടെ സംസ്‌കാരം ഞായറാഴ്ച രാവിലെ മൂന്നിന് വടൂക്കര ശ്മശാനത്തില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.