കരനെൽ കൃഷിക്ക് വിത്തിറക്കി

ഏങ്ങണ്ടിയൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവ​െൻറ സഹകരണത്തോടെ പഞ്ചായത്തിലെ കർഷകൻ ചേറ്റുവ കുന്നത്തകായിൽ അബ്്ദുൽ ഗഫൂർ പഞ്ചായത്തിലെ രണ്ട്, മൂന്ന്, ഒമ്പത് വാർഡുകളിൽ പാട്ടത്തിനെടുത്ത സ്ഥലത്ത് . ഒമ്പതാം വാർഡിൽ നടന്ന വിത്തിറക്കൽ മഹോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഇർഷാദ് കെ.ചേറ്റുവ, അസി. കൃഷി ഓഫിസർ ഐ.ആർ. എമിലി, കൃഷി അസിസ്റ്റൻറ് ശ്യാമ ടി. മോഹൻ എന്നിവർ സംസാരിച്ചു. നാല് ഏക്കർ സ്ഥലത്ത് ജോതി ഇനത്തിൽപെട്ട വിത്തുകളാണ് കൃഷിയിറക്കിയത്. മുപ്പത് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിൽ സ്ഥിരമാക്കിയ അബ്ദുൽ ഗഫൂർ വിവിധയിനം കൃഷിയിറക്കി ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി തവണ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്, വിവിധ സംഘടനകൾ ഉൾെപ്പടെ നിരവധി പുരസ്കാരങ്ങൾ ഗഫൂറിന് ലഭിച്ചിട്ടുണ്ട്. ഫെഡറേഷൻ ഫോർ കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡൻറും അഗ്രികൾച്ചർ ഡെവലപ്പ്മ​െൻറ് കമ്മിറ്റി അംഗവും, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാണ് 65കാരനായ അബ്്ദുൽ ഗഫൂർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.