തൃശൂർ: ചുമതലയേറ്റ് രണ്ട് വർഷമെത്തും മുമ്പ് ചെയർമാനും രണ്ട് ഭരണസമിതിയംഗങ്ങളും രാജിവെക്കേണ്ടി വന്ന ലളിതകല അക്കാദമിയിൽ ഉദ്യോഗസ്ഥയുടെ പീഡനഭരണമെന്ന് പരാതി. മുൻ ചെയർമാനുമായുള്ള തർക്കത്തിൽ ഏറെ വിവാദമുണ്ടാക്കിയ ഉദ്യോഗസ്ഥ തൃശൂരിൽ നിന്നും സ്ഥലം മാറി, പിന്നീട് വീണ്ടും തൃശൂരിലെത്തിയതിന് ശേഷമാണ് കീഴ് ജീവനക്കാർക്ക് നേരെ പീഡനം തുടങ്ങിയതത്രെ. ഇഷ്ടക്കാരിയെ നിയമിക്കാൻ പ്രൊബേഷൻ പൂർത്തിയാക്കാനിരുന്ന അക്കൗണ്ടൻറിനെ തെറ്റായ റിപ്പോർട്ട് നൽകി പുറത്താക്കി. പത്ത് വർഷമായി താൽക്കാലികാടിസ്ഥാനത്തിൽ ജോലിയെടുക്കുന്നവർക്കും പീഡനം നേരിടേണ്ടിവന്നു. സഹികെട്ട് മൂന്ന് പേർ രാജിവെച്ചു. അഞ്ച് േപരെ പാർട്ട് ടൈം ജോലിക്കാരായി തരം താഴ്ത്തി. എട്ട് പേരെ പുറത്താക്കുകയും ചെയ്തു. ഭരണസമിതിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥയാണ് അക്കാദമി ഭരണം നിയന്ത്രിക്കുന്നതെന്ന് ഭരണസമിതിയംഗങ്ങൾ പോലും പറയുന്നു. പുറത്താക്കപ്പെട്ടവർ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി എ.കെ. ബാലനും പരാതി നൽകിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് മുഖേന നിയമിച്ച അക്കൗണ്ടൻറിനെയാണ് പുറത്താക്കിയത്. ഉദ്യോഗസ്ഥയുടെ ഇഷ്ടക്കാരിയെ നിയമിക്കാനുള്ള ശ്രമം നടക്കുേമ്പാഴാണ് അക്കൗണ്ടൻറിെൻറ നിയമനം. ഇതോടെ പ്രതികാര നടപടികൾ തുടങ്ങി. ഇവർക്ക് സഹായത്തിനെന്ന പേരിൽ ഇഷ്ടക്കാരിയെ നിയമിച്ച് അക്കൗണ്ടൻറ് അറിയാതെ രേഖകൾ, ബില്ലുകൾ, വൗച്ചറുകൾ എന്നിവ മാറ്റിയെന്ന് പരാതിയിൽ പറയുന്നു. പ്രദർശന കമ്മിറ്റിയുടെ ചുമതലക്കാരൻ മുൻകൂർ പണം കൈപ്പറ്റുകയും പരിപാടി കഴിഞ്ഞ് ബില്ലുകളടക്കമുള്ളവ സമർപ്പിച്ച് കണക്കുകൾ അവസാനിപ്പിക്കുകയുമാണ് പതിവ്. എന്നാൽ മാസങ്ങൾ കഴിഞ്ഞാലും ഇതുണ്ടാവാറില്ല. തെറ്റായ ബില്ലുകളും വൗച്ചറുകളും ഉണ്ടാക്കി കണക്കിൽ കാണിച്ച ശേഷം തനിക്ക് പിഴവ് സംഭവിച്ചുവെന്ന് ഭീഷണിപ്പെടുത്തി എഴുതിവാങ്ങിെയന്നും ഇതുപയോഗിച്ചാണ് നടപടിയെടുത്തതെന്നും അക്കൗണ്ടൻറ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. മുൻ ചെയർമാെൻറയടുത്ത് വിഷയമെത്തിയപ്പോൾ തെറ്റ് ഉദ്യോഗസ്ഥയുടെയും പ്രദർശനകമ്മിറ്റി ചുമതലക്കാരെൻറയുമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ചെയർമാൻ രാജിവെച്ചതോടെ അക്കൗണ്ടൻറിനെ സസ്പെൻറ് ചെയ്തു. പുതിയ ചെയർമാനോടും സെക്രട്ടറിയോടും പരാതിപ്പെട്ടപ്പോൾ തങ്ങളറിഞ്ഞില്ലെന്നും ഉടൻ തിരികെ പ്രവേശിക്കാമെന്നും അറിയിച്ചെങ്കിലും പിന്നാലെ പിരിച്ചുവിട്ട് ഉത്തരവ് നൽകുകയായിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.