തൃശൂർ: പൊലീസിലെ ദാസ്യപ്പണി, ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിയും ഡി.ജി.പിയും കർശന നിർദേശം നൽകിയിട്ടും തൃശൂർ പൊലീസിന് കുലുക്കമില്ല. രണ്ട് വാഹനം മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള തൃശൂരിലെ റേഞ്ച് െഎ.ജി ഉപയോഗിക്കുന്നത് അഞ്ച് വാഹനങ്ങളാണ്. ഔദ്യോഗിക വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാലോ, അത്യാവശ്യ സാഹചര്യം കണക്കിലെടുത്താണ് രണ്ട് വാഹനങ്ങൾ അനുവദിക്കുന്നത്. ഇതിന് പുറമെയാണ് മൂന്ന് വാഹനങ്ങൾ കൂടി സ്വന്തം ആവശ്യത്തിനായി വീട്ടിൽ കൊണ്ടുവന്നിട്ടിരിക്കുന്നത്. ഒരു ഡ്രൈവർ മതിയെങ്കിലും അഞ്ച് പൊലീസ് ഡ്രൈവർമാരും, നാല് പൊലീസുകാർ ഡ്രൈവർമാരുമായും ഐ.ജിയുടെ കസ്റ്റഡിയിലുണ്ട്. സല്യൂട്ട് ചെയ്യുന്നതിന് മാത്രമായി ഗാർഡുമാരെയും നിയോഗിച്ചിട്ടുണ്ട്. സല്യൂട്ട് ഇദ്ദേഹത്തിന് നിർബന്ധമില്ലെങ്കിലും ഗാർഡുമാരെ ക്യാമ്പിലേക്ക് മടക്കാതെ ഒപ്പം കൂട്ടിയിരിക്കുകയാണ്. ഡി.ജി.പിയുടെ ഉത്തരവിനെ തുടർന്ന് ഉന്നതോദ്യോഗസ്ഥർ പലരും അവരുടെ സ്വകാര്യാവശ്യത്തിന് ഉപയോഗിച്ചിരുന്ന പി.എസ്.ഒമാരെയും കൂടുതലുണ്ടായിരുന്ന ഔദ്യോഗിക വാഹനങ്ങളും തിരികെയേൽപ്പിച്ച് തുടങ്ങിയെങ്കിലും തങ്ങൾക്ക് ഇത് ബാധകമല്ലെന്ന നിലപാടാണ് തൃശൂർ പൊലീസിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.