മരിച്ച എസ്.എഫ്.ഐ നേതാവിന്​ സംഘ്​പരിവാറി​െൻറ അവഹേളനം; വീട്ടുകാർ പരാതി നൽകി

തൃശൂർ: മരിച്ച എസ്.എഫ്.ഐ നേതാവിനെ അപമാനിച്ച് സംഘ്പരിവാർ സംഘടനകളുടെ പ്രചാരണം. സംഘ്പരിവാർ വിരുദ്ധ നിലപാടുകേളാട് ചിത്രങ്ങളിലൂടെ പ്രതിരോധം സൃഷ്ടിച്ച യുവചിത്രകാരനും ശ്രീകേരളവർമ കോളജിലെ വിദ്യാർഥിയും കലിക്കറ്റ് സർവകലാശാല മുൻ ചിത്രപ്രതിഭയുമായ വിശാഖ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചും അപമാനിച്ചുമാണ് പ്രചാരണം നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ അവഹേളിക്കുന്നവർക്കെതിരെ വിശാഖി​െൻറ വീട്ടുകാർ അന്തിക്കാട് പൊലീസിന് പരാതി നൽകി. 'ഒരുപാട് പേരുടെ വിശ്വാസങ്ങളെ അവഹേളിച്ച, വിശ്വാസികളുടെ നെഞ്ചിൽ കനൽ കോരിയിട്ട, സരസ്വതി ദേവിയുടെ ആഭാസചിത്രം വരച്ച സഖാവ് വിശാഖ് ആത്മഹത്യ ചെയ്തു' എന്നാണ് പോസ്റ്റ്. അതിനു താെഴ ഒട്ടനവധി പേർ പരേതനെ അപമാനിക്കുന്ന കമൻറുകൾ ഇട്ടിട്ടുണ്ട്. മരിച്ചതിലുള്ള ആഹ്ലാദം പലരും തുറന്നു പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ആഹ്ലാദിക്കുന്നവെര രൂക്ഷമായി വിമർശിച്ച് കേരളവർമ കോളജിലെ അധ്യാപിക ദീപ നിശാന്തും രംഗത്തുവന്നു. ഗാന്ധിവധത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ലഡു വിതരണം ചെയ്തവരുടെയും സ്വന്തം അമ്മൂമ്മയുടെ മരണത്തിൽ കൈകൊട്ടിച്ചിരിച്ച ഹിറ്റ്ലറുടെയും പിൻമുറക്കാരാണ് വിശാഖി​െൻറ മരണത്തെ ആഘോഷിക്കുന്നതെന്ന് ദീപ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കലാകാര​െൻറ മരണം സംഘ്പരിവാറിന് ആഹ്ലാദിക്കാൻ വക നൽകുന്നതാണെന്നും അതിൽ പുതുമയില്ലെന്നും കേരളവർമയിലെ വിദ്യാർഥി ജയകൃഷ്ണനും കുറിപ്പിട്ടു. കേരളവർമയിൽ എം.എഫ്. ഹുസൈ​െൻറ ചിത്രം പകർത്തി വരച്ചത് താനാണെന്നും അതി​െൻറ പേരിൽ വിശാഖിനെ അപമാനിക്കുകയാണെന്നും ജയകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.